കുട്ടികളിലെ ഓർത്തോപീഡിക് കേസുകളിൽ 50 ശതമാനം വർധനവ്

ന്യൂഡൽഹി: കുട്ടികളിൽ മുതുകിലും കഴുത്തിലും കഠിന വേദനയുണ്ടാക്കുന്ന ഓർത്തോപീഡിക് കേസുകളിൽ 50 ശതമാനം വർധനവുണ്ടായതായി ഡോക്ടർമാർ. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ ഇരിക്കുന്ന രീതിയിലുള്ള പിശകാണ് കേസുകളിൽ വർധനവുണ്ടാക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ക്ലാസുകൾ ഏറെക്കാലം ഓൺലൈനായി നടത്തിയത് ഇതിന് കാരണമാകും. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അമിത മൊബൈൽ ഉപയോഗവും ഇതിന് കാരണമാകുമെന്ന് ജലന്ധറിലെ എൻ.എച്ച്.എസ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് ആൻഡ് റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജനും ഡയറക്‌ടറുമായ ഡോ.ശുഭാംഗ് അഗർവാൾ പറഞ്ഞു.

കമ്പ്യൂട്ടറുകളിലും ഇതര ഉപകരണങ്ങിലും ജോലി ചെയ്യുന്ന മുതിർന്നവരിലാണ് കൂടുതലായും രോഗം കാണാറുള്ളത്. കുട്ടികൾ വീടുകളിൽ ഒതുങ്ങുന്നതും സൂര്യപ്രകാശമേൽക്കാത്തതുമെല്ലാം ഇത്തരം പ്രയാസങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറി സെന്ററിലെ പീഡിയാട്രിക് ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ സുർഭിത് റസ്‌തോഗി അറിയിച്ചു.

കുട്ടികളുടെ ദിനചര്യയിൽ കാൽസ്യം അടങ്ങിയ ഭക്ഷണക്രമം ഉറപ്പാക്കണം. സൂര്യപ്രകാശം ഏൽക്കുക, ഓരോ അരമണിക്കൂറിലും ചെറിയ ഇടവേളകൾ എടുക്കുക, സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക, ശരിയായ കസേരകൾ ഉപയോഗിക്കുക, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കോണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈൻ ക്ലാസുകളിൽ വ്യായാമത്തിനായി സമയം കണ്ടെത്താൻ അധ്യാപകരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രക്തചംക്രമണം ഉറപ്പാക്കുകയും മസിൽ ടോൺ നിലനിർത്തുകയും ചെയ്യുന്നത് നല്ലതാണ്. കഴുത്തിലും പുറത്തുമുള്ള വേദനകളെ കുറിച്ച് കുട്ടികൾ പറ‍്യുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കമണമെന്നുംഉടൻ തന്നെ ചികിത്സ തേടണമെന്നും സുർഭിത് പറഞ്ഞു.

Tags:    
News Summary - 50 percent rise in pediatric orthopedic cases: says experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.