പാലക്കാട്: സംസ്ഥാനത്ത് എലിപ്പനി മരണം വർധിക്കുന്നു. മേയ് മാസത്തിൽ 11 പേരാണ് മരിച്ചത്. എന്നാൽ ജൂണിൽ 22 ആയി വർധിച്ചു. ജൂണിൽ സംസ്ഥാനത്താകെ 651 പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ 381 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങൾ എലിപ്പനി മൂലമാണോയെന്ന സംശയവുമുണ്ട്.
മേയ് മാസത്തിൽ 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഈ വർഷം ഇതുവരെ സംസ്ഥാനത്താകെ 65 പേരാണ് എലിപ്പനി മൂലം മരിച്ചത്. മഴക്കാലം തുടങ്ങിയതോടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ജൂണിൽ 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 18 പേർ ലക്ഷണങ്ങളോടെ ചികിത്സ തേടി.
മഴക്കാലം തുടങ്ങിയതോടെ വെള്ളക്കെട്ടുകളിലും മറ്റും സമ്പർക്കം പുലർത്തുന്നത് കൂടിയതോടെയാണ് രോഗബാധ വ്യാപകമായത്. എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ട്. രോഗാണുക്കള്‍ കലര്‍ന്ന മലിനജലത്തില്‍ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം.
ശരീരത്തില്‍ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കില്‍ രോഗാണുക്കൾ എളുപ്പത്തിൽ കയറും. മുറിവുകളൊന്നും ഇല്ലെങ്കിലും ദീര്‍ഘനേരം മലിനജലത്തില്‍ നിന്ന് പണിയെടുക്കുന്നവരില്‍ ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗം വഴി രോഗാണു പ്രവേശിക്കുകയും ചെയ്യും.
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 10-14 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. രക്തപരിശോധനയിലൂടെയാണ് എലിപ്പനി സ്ഥിരീകരിക്കുക. മിക്കവരിലും ശക്തമായ പനിയും ശരീരവേദനയും മാത്രമേ ഉണ്ടാകൂ. 5-6 ദിവസംകൊണ്ട് പനി സുഖമാകും.
എന്നാൽ, 10 ശതമാനം പേരില്‍ ഗൗരവമായ സങ്കീർണതകളുണ്ടാകുന്നു. എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാം. വൃക്കകളെ ബാധിച്ചാല്‍ പ്രവര്‍ത്തനംതന്നെ നിലച്ച് മരണം സംഭവിക്കാം. രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെപ്പറ്റിയും ഉള്ള അറിവില്ലായ്മയും വൈറല്‍ പനി ആയിരിക്കാമെന്നു കരുതി ചികിത്സ വൈകിപ്പിക്കുന്നതുമാണ് മരണം സംഭവിക്കുന്നതിനുള്ള പ്രധാന കാരണം. ഏത് പനി ആയാലും തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രോഗനിര്‍ണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ വകുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.