20,528 പുതിയ കോവിഡ് കേസുകൾ, 49 മരണം

ന്യൂഡൽഹി: രാജ്യത്ത് പുതിയ 20,528 കോവിഡ് കേസുകളും 49 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 2,689 കേസുകളാണ് കൂടിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ നാല് കോടി(4,37,50,599)കവിഞ്ഞു. നിലവിൽ 1,43,449 സജീവ കേസുകൾ ഉണ്ട്.

ഇന്ത്യയിൽ ശനിയാഴ്ച വരെ 200 കോടി കോവിഡ് വാക്സിനേഷൻ ഡോസുകളാണ് വിതരണം ചെയ്തത്. 18 മാസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്സിനേഷൻ തുടങ്ങിയത്. ശനിയാഴ്ച രാത്രി വരെ 199.97 ഡോസ് വാക്സിൻ നൽകി. 5.48 കോടി മുൻകരുതൽ ഡോസും ഇതിൽ ഉൾപ്പെടും.

Tags:    
News Summary - 20,528 New Covid Cases In India, 49 Virus-Related Deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.