ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; പടരുന്നത്​ കോവിഡിന്‍റെ പുതിയ വകഭേദം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ്​ ബാധ. 10 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ്​ പടരുന്നത്​.

വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന്​ കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ്​ ​മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) സാമ്പിൾ വിശദ പരിശോധക്ക്​ അയച്ചിട്ടുണ്ട്​. ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരാണ്​ രോഗബാധിതർ എന്നതിനാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നാണ്​ ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദങ്ങളായ എൽ.എഫ്​ 7, എൻ.ബി 1.8 എന്നിവക്ക്​ രോഗവ്യാപന ശേഷി കൂടുതലാണ്. ഇതിൽ ഏതെങ്കിലുമാണോ ജില്ലയിൽ പിടിപെട്ടതെന്നാണ്​​ പരിശോധിക്കുന്നത്​​.

Tags:    
News Summary - 10 people test positive for Covid in Alappuzha; New variant of Covid spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.