സോഷ്യൽ മീഡിയ ഉപയോഗം: ഭൗതികവാദികൾക്കിടയിൽ സമ്മർദവും അസന്തുഷ്ടിയും ഉളവാക്കുന്നുവെന്ന് പഠനം

ലണ്ടൻ: സോഷ്യൽ മീഡിയയുടെ ഉപയോഗം ഭൗതികവാദികൾക്കിടയിൽ സമ്മർദവും അസന്തുഷ്ടിയും ഉളവാക്കുന്നുവെന്ന് പുതിയ പഠനം. ഉയർന്ന ഭൗതിക ചിന്താഗതിയുള്ള ആളുകൾക്ക് മറ്റുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് താഴേക്ക് സ്ക്രോൾ ചെയ്യുന്നത് സമ്മർദവും അസന്തുഷ്ടിയും വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഭൗതികവാദികളെ കൂടുതൽ ആകർഷിക്കുന്നുണ്ടെന്നും ടെലിമാറ്റിക്‌സ് ആൻഡ് ഇൻഫോർമാറ്റിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ജർമ്മനിയിലെ റൂർ യൂണിവേഴ്‌സിറ്റി ബോച്ചൂമിലെ സൈക്കോളജി വിഭാഗത്തിൽ നിന്നുള്ള ഡോ ഫിലിപ്പ് ഒസിമെക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ 1230 പേരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. എത്ര സമയം ഇവർ സമൂഹ മാധ്യമങ്ങളിൽ ചിലവഴിക്കുന്നുണ്ട്, സമൂഹ മാധ്യമങ്ങളിൽ സജീവമാണോ, സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെട്ടവരാണോ, എത്രമാത്രം സമ്മർദത്തിലാണ്, എത്രമാത്രം സംതൃപ്തരാണ് എന്നൊക്കെയാണ് ഗവേഷകർ പ്രധാനമായും അന്വേഷിച്ചത്.

ഇതിൽ പങ്കെടുത്തവരിൽ അധികവും സമൂഹ മാധ്യമങ്ങളിൽ ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ചിലവഴിക്കുന്നവരാണ്. ഇവർ നിരന്തരം തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള പ്രവണത കാണിക്കുന്നവരുമാണെന്ന് പഠനങ്ങൾ പറയുന്നു. കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ കണ്ടുകൊണ്ടിരിക്കുന്ന വിഡിയോകളും മറ്റും നഷ്ടപ്പെടുമെന്ന പേടിയും ഇവരെ ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.  

Tags:    
News Summary - Social media use: A study of stress and happiness among materialists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.