⊿ചിരിക്കാൻ തോന്നുന്നില്ലെങ്കിലും, മോണാലിസയുടേതു പോലെ ഒരു ചെറുപുഞ്ചിരിയെങ്കിലും മുഖത്തണിയുക. യഥാർഥ ചിരിയും വ്യാജ ചിരിയും തിരിച്ചറിയാൻ സ്വന്തം തലച്ചോറിനു പോലും എളുപ്പമല്ല. അതിനാൽ സ്വയം ആഹ്ലാദവാനെന്ന് തോന്നിച്ചാൽ അൽപം ആഹ്ലാദമൊക്കെയുണ്ടാകും.
⊿ഏതു രൂപത്തിലുള്ള വീടാകട്ടെ, അപ്പാർട്ട്മെന്റാകട്ടെ ദിവസം ഒരു നേരമെങ്കിലും ജനലെല്ലാം മലർക്കെ തുറന്നിടുക. ശ്വാസസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതിരിക്കാനും മുറിക്കുള്ളിലെ മടുപ്പിക്കുന്ന ഗന്ധം അകറ്റാനും അത് ഉപകരിക്കും.
⊿ഏറെ സമയമെടുത്ത് മെഡിറ്റേഷനും ശ്വസന വ്യായാമാവുമെല്ലാം ചെയ്യാൻ കഴിയാത്തയാളാണെങ്കിൽ ഒന്നു പുറത്തിറങ്ങി ചെടികളുടെയും മരങ്ങളുടെയും അരികിൽ ചെന്നു നിൽക്കാം. പുല്ലിൽ ഒന്നു തൊടാം, ഒരു ഇല കൈയിലെടുക്കാം, ശിശിരം ഇലപൊഴിച്ചുകളഞ്ഞ ചില്ലക്കഷ്ണമെങ്കിലും എടുക്കാം. അത് നിങ്ങളെ ഭൂമിയുമായി കണക്ട് ചെയ്യിക്കുന്നതായി തോന്നിക്കും, ഫലം ആനന്ദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.