ആളുകൾ തമ്മിലെ ബന്ധങ്ങൾ ബോധപൂർവം വളർത്തിയെടുക്കാൻ സഹായിക്കുന്ന, “5-3-1 നിയമം” അവതരിപ്പിക്കുകയാണ്, ഹാർവാർഡിൽ പരിശീലനം നേടിയ സോഷ്യോളജിസ്റ്റ് കാസ്ലി കില്ലം.
5 ആഴ്ച്ചയിൽ അഞ്ച് ആളുകളുമായിയോ ഗ്രൂപ്പുകളുമായോ ഇടപഴകുക: ഇവർ സുഹൃത്തുക്കളായിരിക്കാം, കുടുംബമോ, ജോലി സ്ഥലത്തുള്ളവരോ, അയൽക്കാരോ എന്നിങ്ങനെയുമാകാം.
3 മാസത്തിൽ കുറഞ്ഞത് മൂന്ന് ഗാഢ ബന്ധങ്ങൾ: ഹൃദയം തുറന്ന് സംസാരിക്കാൻ കഴിയുന്ന കൃത്രിമത്വത്തിന്റെയോ മറയുടേയോ ആവശ്യമില്ലാത്ത ബന്ധങ്ങളായിരിക്കണം അത്.
1 ദിവസവും ഒരു മണിക്കൂറിൽ കുറയാത്ത സാമൂഹിക ഇടപെടൽ: ഉദാ: ജിമ്മിൽ അടുത്തുള്ളയാളുമായി അൽപനേരം സംസാരിക്കൽ, സഹോദരനെ ഫോൺ വിളിക്കൽ, അയൽക്കാരനോട് ഒരു ‘ഹലോ’...ഇതു വഴിയെല്ലാം ഊർജം കൈവരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.