കൈത്താങ്ങ് മതി, ഒരാളെ ആത്മഹത്യയിൽനിന്ന് രക്ഷിക്കാൻ...

നിലമ്പൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവില്‍ കേട്ട ആത്മഹത്യ വാര്‍ത്ത. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് അദ്ദേഹം കെട്ടിടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. തന്നെ രോഗം കീഴ്‌പ്പെടുത്തിയെന്ന് അറിഞ്ഞപ്പോൾ അധ്യാപികയായ കന്യാസ്ത്രീ കോണ്‍വെന്‍റില്‍ വിഷം കഴിക്കുകയും കൈത്തണ്ടയ ിലെ ഞരമ്പു മുറിച്ച ശേഷം മുറ്റത്തെ കിണറ്റില്‍ ചാടി മരിച്ചതും, റോഡിലൂടെ പാഞ്ഞുവന്ന കാറിനു മുന്നില്‍ യുവാവിനെ തള ്ളിയിട്ടു കൊന്ന ഡി.വൈ.എസ്.പി താന്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വീട്ടില്‍ തൂങ്ങിമരിച്ചതും അടുത്തിടെ നടന്ന സംഭവങ്ങളാണ്. മാനസിക സംഘർഷങ്ങളും മറ്റും കാരണം കേരള പൊലീസില്‍ ആത്മഹത്യ വർധിച്ചെന്ന റിപ്പോർട്ട് അടുത്തിടെ യാണല്ലോ പുറത്തുവന്നത്.

ആത്മഹത്യ നിരക്ക് വർധിക്കുന്നുവോ?
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ ുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആത്മഹത്യനിരക്ക് ഒരുലക്ഷം പേര്‍ക്ക് 21.6 എന്ന ക്രമത്തിലാണ്. എന്നാല്‍ അഖിലേന്ത ്യ തലത്തില്‍ ആത്മഹത്യനിരക്ക് ഒരു ലക്ഷം പേര്‍ക്ക് 10.6 എന്ന അനുപാതത്തിലാണു താനും. 15 വര്‍ഷം മുമ്പ് കേരളത്തിലെ ശരാശര ി കണക്ക് 32 ആയിരുന്നു. പതിനഞ്ച് വര്‍ഷത്തെ സാമൂഹികവും മാനസികവും വൈദ്യശാസ്ത്രപരവുമായ ബോധവല്‍കരണങ്ങളിലൂടെയാണ് ഈ സ്ഥിതി കൈവരിക്കാനായത്. ആത്മഹത്യ നിരക്കില്‍ കേരളം ഏഴാം സ്ഥാനത്താണ്. എങ്കിലും വയോധികരിലും കൗമാരപ്രായക്കാരിലും നിരക്ക് ഉയര്‍ന്ന അളവില്‍ തന്നെയാണ്.

കര്‍ഷക ആത്മഹത്യകള്‍
കഴിഞ്ഞ വര്‍ഷം കേരളത്തിൽ ഉണ്ടായത് 505 കര്‍ഷക ആത്മഹത്യകളാണ്. മുന്നിലുള്ളത് തൃശൂരാണ്, ജില്ലയില്‍ 122 കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, കടക്കെണി തുടങ്ങിയവയാണ് കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
മാനസികാരോഗ്യ പ്രശ്നങ്ങളാണ് ഒരു വ്യക്തിയെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗമാണ് ആത്മഹത്യ എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. വൈകാരിക രോഗമായ സ്‌കിസോഫ്രീനിയ, മദ്യാസക്തി തുടങ്ങിയവയും ആത്മഹത്യയിലേക്കു നയിക്കുന്നു. വേദനാജനകവും ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകാത്തതുമായ ശാരീരിക രോഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍, സാമൂഹിക ഒറ്റപ്പെടല്‍ തുടങ്ങിയവയും ആത്മഹത്യക്കു കാരണമാകുന്നുണ്ട്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാനസികശേഷി മലയാളികളില്‍ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിദ്യാഭ്യാസരീതി മാറണമോ?
ഒറ്റപ്പെടല്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസരീതിയാണ് ഇന്ന് കുട്ടികള്‍ക്ക് നല്‍കുന്നത്. സൗഹൃദം വികസിപ്പിക്കാനുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൗമാരങ്ങള്‍ക്ക് സാധ്യമാകാതെ വരുന്നു എന്നതാണ് പ്രശ്നം. ജീവിതത്തില്‍ ഒരു പ്രശ്നം വരുമ്പോള്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത അതിജീവനശേഷി ഈ രീതിയില്‍ വളര്‍ത്തപ്പെടുന്ന കുട്ടികളില്‍ ഇല്ലാതെ പോകുന്നു. ഫലമോ ഇവര്‍ നിസാരകാര്യങ്ങള്‍ക്കുപോലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു. പ്രവാസികളിലും ഇത്തരം പ്രവണത കണ്ടുവരുന്നു. മാനസിക വൈകാരിക പ്രശ്‌നങ്ങളും വീട്ടുകാരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് നേട്ടങ്ങളുണ്ടാക്കാനാവാത്തതും കുറ്റപ്പെടുത്തലുകളും ചിലരെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍
ജോലി സ്ഥലങ്ങളിലെ നിസാര പ്രശ്‌നങ്ങള്‍ പോലും ആത്മഹത്യയിലേക്കു നയിക്കുന്നു. ‘ആത്മഹത്യ ചെയ്യും’ എന്ന് പറയുന്നവരെ സൂക്ഷിക്കണം, അവര്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള സാധ്യതയുണ്ട് എന്നു മനസ്സിലാക്കുക. ആത്മഹത്യ ചെയ്യുന്ന വ്യക്തികളില്‍ 99 ശതമാനവും അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച സൂചനകള്‍ മറ്റുള്ളവര്‍ക്ക് നല്‍കാറുണ്ട്.

നമുക്കിടപെടാം
സ്വയം സൃഷ്ടിക്കാന്‍ സാധിക്കാത്ത ജീവിതം സ്വയം അവസാനിപ്പിക്കാന്‍ നമുക്ക് അവകാശമില്ലെന്ന് അറിയുക. ഒരു വ്യക്തി ആത്മഹത്യാ പ്രവണത കാണിച്ചാൽ നമുക്ക് ഇടപെടാം. അത്തരത്തിലുള്ള ഒരു വ്യക്തിയെ നമ്മുടെ പരിസരത്ത് എവിടെയും കണ്ടാല്‍ അവിടെ ചെന്ന് അദ്ദേഹത്തിന്‍റെ പ്രയാസം എന്താണെന്ന് അറിയാന്‍ ശ്രമിക്കുക. ആ വ്യക്തിയുടെ അഭിപ്രായം പൂര്‍ണമായി കേള്‍ക്കുക, കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ വസ്തുതാപരമായ വിവരങ്ങള്‍ നല്‍കുക. എന്നിട്ടും പരിഹരിക്കാനാവുന്നില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാന്‍ പ്രേരിപ്പിക്കുക.


കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉറപ്പാക്കി സാമൂഹികമായ പിന്തുണയിലൂടെ ആ വ്യക്തിയെ ഇതില്‍ നിന്ന് രക്ഷിക്കണം. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ തളരാതിരിക്കുക. ഈശ്വര വിശ്വാസം കൈവിടാതിരിക്കുക. പ്രാര്‍ത്ഥനയും ധ്യാനവും ജീവിതത്തിന്‍റെ ഭാഗമാക്കുക. നമ്മെക്കാള്‍ കുറവുകളുള്ളവരുമായി താരതമ്യം ചെയ്തു ശീലിക്കുക, പ്രശ്‌നങ്ങള്‍ മറികടക്കാന്‍ അത്തരം ചിന്തകള്‍ പ്രയോജനപ്പെടും.

Tags:    
News Summary - suicide analysis-health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.