എച്ച്.ഐ.വി വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടം

അഡലൈഡ്: മാരകമായ എയ്ഡ്സ് വൈറസുകളെ പ്രതിരോധിക്കാനുള്ള വാക്സിന്‍ വികസിപ്പിക്കാനുള്ള അന്വേഷണത്തില്‍ നിര്‍ണായക നേട്ടം. നിര്‍വീര്യ വൈറസുകള്‍ ഉപയോഗിച്ചുള്ള വാക്സിനും ജനിതക വാക്സിനും ഒരേസമയം പ്രയോഗിക്കുന്ന വാക്സിനേഷന്‍ രീതി എലികളില്‍ പ്രയോഗിച്ചപ്പോള്‍  ഫലപ്രദമാണെന്ന് കണ്ടത്തെിയതായി അഡലൈഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു.

എയ്ഡ്സ് വൈറസ് ഘടകമായ ടാറ്റുകളുടെ ത്വരിതഗതിയിലുള്ള വ്യാപനമാണ് എയ്ഡ്സിനെതിരായ പ്രതിരോധത്തിലെ പ്രധാന വെല്ലുവിളി. എന്നാല്‍, എയ്ഡ്സ് വൈറസുകള്‍ ആദ്യം ബാധിക്കുന്ന ശരീരഭാഗങ്ങളില്‍ ജനിതക വാക്സിന്‍ പ്രയോഗിച്ചപ്പോള്‍, എച്ച്.ഐ.വി പോസിറ്റിവ് വൈറസുകളെ നിര്‍വീര്യമാക്കുന്ന തരം ആന്‍റിബോഡികളെ ഉല്‍പാദിപ്പിച്ചതായി ഗവേഷകര്‍ പറഞ്ഞു.

Tags:    
News Summary - HIV vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.