മരണത്തിനും ജീവിതത്തിനുമിടെ ഹൃദയത്തുടിപ്പ് തേടുന്നവർ 36

കൊച്ചി: മരണത്തിനും ജീവിതത്തിനുമിടെ കാരുണ്യത്തി​െൻറ ഹൃദയത്തുടിപ്പിനായി കാത്തിരിക്കുന്നവർ 36 പേർ. സംസ്ഥാനത്ത് ഹൃദയമാറ്റ ശസ്ത്രക്രിയക്ക്​ കേരള നെറ്റ്‌വർക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങിൽ (കെ.എന്‍.ഒ.എസ്) രജിസ്​റ്റർ ചെയ്തവരുടെ കണക്കാണിത്. അപകടമരണം വർധിക്കുമ്പോഴും അവയവദാന കാര്യത്തിൽ പുരോഗതി ഇല്ലാത്തതാണ് ഇവർക്ക് തിരിച്ചടിയാകുന്നത്.

അവയവ ദാനത്തി​െൻറ പേരിലുള്ള കച്ചവടം ഒഴിവാക്കാൻ 2012ൽ ആരംഭിച്ച സർക്കാർ ഏജൻസിയാണ് കെ.എന്‍.ഒ.എസ്. മൃതസഞ്ജീവനി എന്ന പദ്ധതിക്ക്​ കീഴിലാണ് അവയവമാറ്റ ശസ്ത്രക്രിയകൾ നിയന്ത്രിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിക്കുന്ന രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ അറിയിക്കുന്നതനുസരിച്ച് അടുത്ത ബന്ധുക്കൾ സമ്മതപത്രം നൽകിയാൽ മാത്രമാണ് അവയവം മാറ്റിവെക്കൽ നടക്കുക. മൃതസഞ്ജീവനി പദ്ധതി നടപ്പാക്കിയശേഷം ആറുവർഷത്തിനിടെ 50 ഹൃദയ മാറ്റ ശസ്ത്രക്രിയകളാണ് സംസ്ഥാനത്ത് നടന്നത്. 2013, 2014 വർഷങ്ങളിൽ ആറു വീതം. 2015ൽ 14. 2016ൽ 18. എന്നാൽ, 2017ൽ അഞ്ചെണ്ണമായി. 2018 സെപ്റ്റംബർ പിന്നിടുമ്പോൾ ഒരു ശസ്ത്രക്രിയ മാത്രമാണ് നടന്നത്.

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള കുപ്രചാരണങ്ങളാണ് ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. കെ.എന്‍.ഒ.എസ് അംഗീകരിച്ച 11 ആശുപത്രികളിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഇവയിൽ ഏറെയും സ്വകാര്യ ആശുപത്രികളാണ്. അതായിരുന്നു കുപ്രചാരണ കാരണം.

Tags:    
News Summary - Heart Transplant - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.