വാൽവുള്ള എൻ95 മാസ്കുകൾ വൈറസിനെ തടയില്ല -സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ കത്ത്

ന്യൂഡൽഹി: വാൽവുള്ള എൻ 95 മാസ്കുകൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കിയും തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാൻ നിർദേശിച്ചു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം കത്തയച്ചു.

 

എൻ 95 മാസ്കിലെ വാൽവുകൾ വഴി വൈറസ് പുറത്തുകടക്കാം. വാൽവുള്ള മാസ്ക് ഉപയോഗിച്ചാൽ വൈറസ് പടരുന്നത് തടയാനാവില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഒഴികെയുള്ള പൊതുജനങ്ങൾ വാൽവ് റെസ്പിറേറ്ററുകൾ ഉള്ള മാസ്കുകൾ ഒഴിവാക്കണം. വീട്ടിൽ ഉണ്ടാക്കിയതടക്കമുള്ള തുണി മാസ്കുകൾ പ്രോത്സാഹിപ്പിക്കണം -ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത് സർവീസസ് (ഡി.ജി.എച്ച്.എസ്.) രാജീവ് ഗാർഗ്  കത്തിൽ പറയുന്നു.

ആരോഗ്യപ്രവർത്തകർ മാത്രമാണ് എൻ 95 മാസ്കുകൾ ഉപയോഗിക്കേണ്ടത് എന്ന് നേരത്തെ തന്നെ കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Govt warns against use of N95 masks-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.