ലണ്ടൻ:കാപ്പി കുടിക്കുന്നവർക്ക് സന്തോഷവാര്‍ത്തയുമായി ലോകാരാഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്. :കാപ്പി ക്യാൻസറിനെ ബാധിക്കില്ലെന്നാണ് പുതിയ പഠനറിപ്പോര്‍ട്ട്. ക്യാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങളുടെ പട്ടികയില്‍ നിന്നാണ് കാപ്പിയെ ലോകാരോഗ്യ സംഘടന ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍, ചൂടു കൂടുതലുള്ള പദാര്‍ഥങ്ങള്‍ ക്യാന്‍സറിന് കാരണമാകുമെന്നതില്‍ മാറ്റമില്ലെന്ന് ഐ.എ.ആർ.സി (ഇൻറർനാഷണൽ ഏജൻസി ഒാഫ് റിസർച്ച് ഒാൺ ക്യാൻസർ) വ്യക്തമാക്കി. കാപ്പി ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന 25 വര്‍ഷം മുന്‍പത്തെ പഠനറിപ്പോര്‍ട്ടിനെ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനമാണ് അപ്രസക്തമാകുന്നത്.
മൂത്രസഞ്ചിയിലെ ക്യാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ക്യാന്‍സറിന് കാരണമാക്കുന്ന പദാര്‍ത്ഥങ്ങളുടെ പട്ടികയിൽ കാപ്പിയെ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നുവരികയായിരുന്നു. മനുഷ്യനിലും മൃഗങ്ങളിലുമായി നടത്തിയ 1000 ത്തിലധികം ശാസ്ത്രീയ പഠനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന പുതിയ നിഗമനത്തിലെത്തിച്ചേര്‍ന്നത്. എന്നാല്‍ കാപ്പി ക്യാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല.
എന്നാല്‍, വെള്ളം, കാപ്പി, ചായ, തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള ഏത് പാനീയവും അന്നനാളത്തിലെ ക്യാന്‍സറിന് കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നു. അമിതചൂടുള്ള ഭക്ഷണം കഴിക്കുന്നതും അപകടകരമാണ്. കഴിഞ്ഞ വര്‍ഷം ലിയോണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്യാന്‍സര്‍ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ അസംസ്‌കൃത മാംസം ക്യാന്‍സറിന് കാരണമായേക്കാം എന്ന് കണ്ടെത്തിയിരുന്നു. മദ്യപാനവും പുകവലിയും ഒഴിവാക്കുകയാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാര്‍ഗ്ഗമെന്നും വിദഗ്ധര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.