ചോക്കോസും ഫാസ്റ്റ് ഫുഡുമൊക്കെ കഴിക്കുന്നവരാണോ നിങ്ങളുടെ കുട്ടികൾ. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിൽ ദീർഘകാല പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ശിശുരോഗ വിദഗ്ദൻ ഡോക്ടർ വോറ. കുട്ടികളുടെ ഹോർമോൺ, മെറ്റബോളിസം എന്നിവയെ തകരാറിലാക്കുന്ന സ്ഥിരമായി കഴിക്കുന്ന നാലു ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ഫ്രോസൺ ബ്രെഡുകൾ
പോഷക ഗുണമില്ലാത്ത ഇത്തരം ബ്രെഡുകൾ കുട്ടികളുടെ മെറ്റബോളിസം, ഹോർമോൺ എന്നിവ തകരാറിലാക്കുന്നു. ഫ്രോസൺ ബ്രെഡുകൾ ഫ്രെഷല്ല എന്ന് മാത്രമല്ല ഫൈബറും മറ്റ് ഗുണങ്ങളും ഇവയിൽ കുറവാണ്.
ജാം
കുട്ടികൾക്ക് കഴിക്കാൻ ജാം ഇഷ്ടമാണെങ്കിലും ഇത് അവരുടെ ആരോഗ്യത്തിന് അത്ര നന്നല്ല. മിക്ക ജാമുകളിലും യഥാർഥ പഴങ്ങളുടെ പൾപ്പോ ഫൈബറോ ഇല്ല. മാത്രമല്ല ഇവയിൽ അമിതമായി പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജാം സ്ഥിരമായി കഴിക്കുന്നത് ഇൻസുലിൻ പ്രവർത്തനങ്ങളെയൊക്കെ ബാധിക്കും.
ഐസ്ക്രീം
വൻ തോതിൽ ഉൽപ്പാദിപ്പിക്കുന്ന ഐസ്ക്രീമുകൾ മിക്കപ്പോഴും യഥാർഥ ഐസ്ക്രീം ആയിരിക്കില്ല എന്നാണ് ഡോക്ടർ പറയുന്നത്. പാം ഓയിലും കൃത്രിമ ഫ്ലേവറുകളും ചേർത്തിട്ടുണ്ടാകും.
പ്രഭാത ഭക്ഷണം
കോൺഫ്ലേക്സ്, ചോക്കോസ് പോലുള്ള കുട്ടികൾക്ക് നൽകുന്ന പ്രഭാത ഭക്ഷണങ്ങളിൽ പലതിലും വലിയ തോതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കുട്ടികളിൽ ദീർഘ ദൂര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.