ചാ​റ്റ് ജി.​പി.​ടി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ അ​വ​സാ​ന​മാ​യി ഇ​-മെ​യി​ൽ ക​ണ്ട​ന്റ് എ​ഴു​തി​യ​ത് എ​പ്പോ​ഴാ​ണ്? ഫ്രിക്ഷൻ-മാക്സിങ് ജീവിതം മാറ്റുമോ?

നി​ങ്ങ​ൾ അ​വ​സാ​ന​മാ​യി ഒ​രാ​ളു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഓ​ർ​മി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് എ​പ്പോ​ഴാ​ണ്? ഗൂ​ഗ്ൾ മാ​പ്‌ ഉ​പ​യോ​ഗി​ക്കാ​തെ ഒ​രു പു​തി​യ സ്ഥ​ല​ത്തേ​ക്ക് നി​ങ്ങ​ൾ അ​വ​സാ​ന​മാ​യി യാ​ത്ര ചെ​യ്ത​ത് എ​പ്പോ​ഴാ​ണ്? ചാ​റ്റ് ജി.​പി.​ടി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ നി​ങ്ങ​ൾ അ​വ​സാ​ന​മാ​യി ഒ​രു ഇ​-മെ​യി​ൽ ക​ണ്ട​ന്റ് എ​ഴു​തി​യ​ത് എ​പ്പോ​ഴാ​ണ്?

കു​റ​ച്ച​ധി​കം നാ​ളു​ക​ളാ​യി​ക്കാ​ണും, ഉ​റ​പ്പ്. എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും ‘സൗ​ക​ര്യം’ എ​ന്ന വാ​ക്ക് സ്ഥി​ര​മാ​യി മാ​റി​യ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ൾ. എ​ല്ലാം ഔ​ട്ട്സോ​ഴ്സ് ചെ​യ്ത് പ​ഠി​ച്ചു​ക​ഴി​ഞ്ഞു. പ​ച്ച​ക്ക​റി​ക​ൾ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ നി​ങ്ങ​ളു​ടെ വീ​ട്ടു​വാ​തി​ൽ​ക്ക​ൽ എ​ത്തു​മ്പോ​ൾ എ​ന്തി​നാ​ണ് മാ​ർ​ക്ക​റ്റി​ൽ പോ​കു​ന്ന​ത്? വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​പ്പോ​ൾ, ആ​പ്പി​ൽ ഒ​ന്ന് ടാ​പ് ചെ​യ്താ​ൽ വീ​ട് തൂ​ത്തു​വാ​രാ​ൻ വ​രെ ആ​ളെ​ത്തും. പി​ന്നെ​ന്തി​ന് വി​ഷ​മി​ക്ക​ണം! ഏ​റ്റ​വും ല​ളി​ത​മാ​യ ജോ​ലി​ക​ൾ പോ​ലും ഔ​ട്ട്‌​സോ​ഴ്‌​സ് ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ന​മ്മ​ൾ മാ​റി​ക്ക​ഴി​ഞ്ഞു എ​ന്ന​ർ​ഥം. ഒ​രു ജ്യൂ​സി ചി​ക്ക​ൻ ബ​ർ​ഗ​റി​ന്റെ റീ​ൽ ക​ണ്ടാ​ൽ മ​തി, വി​ശ​പ്പി​ല്ലെ​ങ്കി​ലും ന​മ്മ​ള​ത് ആ​പ്പു​ക​ളി​ൽ ക​യ​റി ഓ​ർ​ഡ​ർ ചെ​യ്യും എ​ന്ന​താ​ണ് സ്ഥി​തി. എ​ന്നാ​ൽ, ഈ ​ഒ​ര​വ​സ്ഥ അ​ത്ര ന​ല്ല​​ത​ല്ലെ​ന്നാ​ണ് മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

മ​നു​ഷ്യ​ന്റെ ഈ ​അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​ൻ ‘ഫ്രി​ക്ഷ​ൻ-​മാ​ക്സി​ങ്’ എ​ന്ന പു​തി​യ പ​രീ​ക്ഷ​ണം മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ക​യാ​ണ് മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ. മ​നഃ​പൂ​ർ​വം ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഒ​രു പ​രി​ധി​വ​രെ അ​സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​താ​ണ് ഈ ​രീ​തി. അ​ത​ല്ലെ​ങ്കി​ൽ സൗ​ക​ര്യ​ങ്ങ​ൾ പ​ല​തും കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ഒ​രു ശ്ര​മം. ഒ​ന്നോ ര​ണ്ടോ കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ ടാ​ക്സി ബു​ക്ക് ചെ​യ്യു​ന്ന​തി​നു​പ​ക​രം ന​ട​ന്നു​പോ​ക​ണം.

ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണം ഓ​ൺ​ലൈ​നാ​യി ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​നു​പ​ക​രം പാ​ച​കം ചെ​യ്തു​തു​ട​ങ്ങ​ണം. ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​മ്പോ​ഴും വ​സ്ത്ര​ങ്ങ​ൾ മ​ട​ക്കി​വെ​ക്കു​മ്പോ​ഴു​മൊ​ന്നും അ​തി​നൊ​പ്പം ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ശീ​ലി​ക്ക​ണം. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​മ്പോ​ൾ ടി.​വി​യോ ഫോ​ണോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ഇ​താ​ണ് ‘ഫ്രി​ക്ഷ​ൻ-​മാ​ക്സി​ങ്’ പ​രി​ശീ​ല​ന​ത്തി​ന്റെ രീ​തി. ഇ​വി​ടെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പേ​ക്ഷി​ക്കു​ക​യ​ല്ല ചെ​യ്യു​ന്ന​ത്, മ​റി​ച്ച് ചെ​യ്യു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ളി​ലും നി​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ഓ​ഫി​സി​ൽ മീ​റ്റി​ങ്ങു​ക​ളും മ​റ്റും ന​ട​ക്കു​മ്പോ​ൾ സ​ജീ​വ​മാ​യി പ​​ങ്കെ​ടു​ക്ക​ണം. അ​ല്ലാ​തെ മീ​റ്റി​ങ് സ​മ്മ​റി​ക​ൾ എ.​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാം.

മാ​ന​സി​ക പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന രീ​തി മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ‘ഫ്രി​ക്ഷ​ൻ-​മാ​ക്സി​ങ്’ ചെ​യ്യു​ക. നി​ര​ന്ത​ര​മാ​യ ഓ​ട്ടോ​പൈ​ല​റ്റ് മോ​ഡ് ന​മ്മു​ടെ മാ​ന​സി​ക ശേ​ഷി​യെ ഇ​ല്ലാ​താ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ ന​ൽ​കു​ന്നു. ശ്ര​ദ്ധാ​പ​രി​ധി പോ​ലും വ​ള​രെ​യ​ധി​കം കു​റ​ഞ്ഞി​രി​ക്കു​ന്ന ത​ല​മു​റ​യാ​ണ് ഇ​ന്നു​ള്ള​ത്. 2x വേ​ഗ​ത​യി​ല്ലാ​തെ റീ​ലു​ക​ൾ കാ​ണാ​ൻ​പോ​ലും പ​റ്റാ​ത്ത​വ​രാ​ണ് പ​ല​രും. പു​തി​യ ‘സൗ​ക​ര്യ​ങ്ങ​ൾ’ ജീ​വി​തം കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​മെ​ങ്കി​ലും ആ​ളു​ക​ൾ​ക്ക് അ​സ്വ​സ്ഥ​ത​യും ശ്ര​ദ്ധ​യി​ല്ലാ​യ്മ​യും മാ​ന​സി​ക ആ​രോ​ഗ്യ​ക്കു​റ​വും ഇ​തു​മൂ​ല​മു​ണ്ടാ​കും. അ​തി​നു​ള്ള മ​റു​മ​രു​ന്നാ​ണ് ‘ഫ്രി​ക്ഷ​ൻ-​മാ​ക്സി​ങ്’ എ​ന്ന് മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.

Tags:    
News Summary - Will Friction-Maxing change your life?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.