ഈ ലക്ഷണങ്ങൾ കണ്ടിട്ടും ആ അധ്യാപകർ എന്തേ അനങ്ങിയില്ല?

പാമ്പുകടിയേറ്റു എന്ന്​ അറിഞ്ഞയുടൻ അധ്യാപകർ ഉണർന്ന്​ പ്രവർത്തിച്ചിരുന്നെങ്കിൽ ബ​ത്തേ​ര ി ഗ​വ. സ​ർ​വ​ജ​ന സ്കൂ​ളി​ലെ അഞ്ചാം ക്ലാസ്​ വിദ്യാർഥിനി ഷഹല ഷെറിൻ (10) ഇപ്പോഴും കളിചിരികളുമായി ആ വീട്ടിൽ ഓടി നടന് നേനെ. പാമ്പ്​ കടിയേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളിൽ പ്രധാനമെന്ന്​ അറി യാത്തവരാകില്ല ആ അധ്യാപകർ. കല്ല്​ കൊണ്ടതാകുമെന്ന്​ പറഞ്ഞ്​ അവർ അവഗണിച്ചപ്പോൾ, കല്ല്​ കൊണ്ടതാണെങ്കിലും ഒന്ന ് ആശുപത്രിയിൽ കൊണ്ടുപോയിക്കൂടേ എന്നാണ്​ ഷഹലയുടെ സഹപാഠികൾ ചോദിച്ചത്​. ആ കുട്ടികൾ കാട്ടിയ ജാഗ്രത പോലും അധ് യാപകർക്കുണ്ടായില്ല എന്നത്​ തന്നെയാണ്​ ഇൗ സംഭവത്തിൻെറ ഗൗരവം വർധിപ്പിക്കുന്നതും.

ഷഹലയുടെ ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ പാമ്പുകടിയേറ്റിട്ടുള്ളതാണെന്ന്​ സഹപാഠികളുടെ വിവരണങ്ങളിൽ നിന്ന്​ ഏത്​ സാധാരണക്കാരനും മനസിലാകും. എ ന്നിട്ടും അധ്യാപകർ അതിൻെറ ഗൗരവം ഉൾക്കൊള്ളാഞ്ഞത്​ മൂലമുണ്ടായ ഗുരുതര അനാസ്​ഥയാണ്​ ഒരു കുരുന്നു ജീവനെടുത്തത് ​. ആ ക്ലാസ്​മുറിയിൽ പാമ്പ്​ ഉണ്ടോ​െയന്ന്​ പരിശോധിക്കാൻ പോലും അവർ തയാറായില്ല.

പാമ്പുകടിയുടെ ലക്ഷണങ്ങൾ:
കടിച്ച പാമ്പിൻെറ ഇനം തിരിച്ചറിയേണ്ടത് വിഷചികിൽസയിൽ വളരെ പ്രധാനമാണ്. ഇത ിന് പലമാർഗങ്ങളുണ്ട്. കടിയേറ്റയാൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ നോക്കുകയാണ് ഇവയിൽ പ്രധാനം. പ്രധാനമായും വിഷാംശം ഉള്ള നാലിനം പാമ്പുകളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്.
മൂർഖൻ, അണലി അഥവാ മണ്ഡലി, വെള്ളിക്കെട്ടൻ അഥവാ വളവളപ്പ ൻ, ചുരുട്ട അഥവാ ചേനതണ്ടൻ.

ഇതിൽ ഒരു ഗ്രാം വിഷം വീതം എല്ലാത്തി​േൻറതും എടുത്താൽ കൂടിയ വിഷം വെള്ളിക്കെട്ട​േൻറതാണ്. വെള്ളിക്കെട്ടൻ, വളവളപ്പൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ,വളയപ്പൻ, കെട്ടുവളയൻ, കരിവേല, രാജില ശംഖുവരയൻ എന്നീ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.കടിച്ചാൽ വേദന ഉണ്ടാവില്ല. പല്ല് വളരെ നേരിയതായതിനാൽ കടിച്ച പാടും ഉണ്ടാവില്ല. കടിച്ചാൽ ചോര പൊടിയുന്നതും വിരളമാണ്. അതുകൊണ്ട്​ ലക്ഷണങ്ങൾ നോക്കിയാൽ മാത്രമേ തിരിച്ചറിയാൻ കഴിയൂ.


വെള്ളിക്കെട്ടൻെറ കടിയേറ്റാലുള്ള ലക്ഷണങ്ങൾ
1) ഉമിനീരിറക്കാൻ പ്രയാസം. തളർച്ച ബാധിക്കുക.
2) തൊണ്ടയിൽ അസ്വസ്‌ഥത ഉണ്ടാകുക.
3) കണ്ണു തുറന്നു വയ്‌ക്കാനുള്ള പ്രയാസം (അറിയാതെ കണ്ണ് അടഞ്ഞു പോകുന്നു)
4) നാവ് വഴുതിപ്പോകുന്നു. സംസാരിക്കാൻ പറ്റാതാവുന്നു.
5) ശ്വസിക്കാൻ വിഷമം നേരിടുന്നു.
6) ശ്വാസ തടസം കാരണം മരണം സംഭവിക്കുന്നു.

മൂർഖന്റെ കടിയേറ്റാൽ
1) കടിച്ച സ്‌ഥലത്ത് കറുപ്പു കലർന്ന നീല നിറത്തിൽ പാടു കാണും
2) കടിയേറ്റ ഭാഗത്ത് വീക്കം ഉണ്ടാകും. തുടർന്ന് മറ്റു ശരീരഭാഗങ്ങളിലും വീക്കം അനുഭവപ്പെടും.
3) കടി കൊണ്ട സ്‌ഥലത്ത് കടിച്ചു പറിച്ചെടുത്ത പോലെ പല്ലിൻെറ വ്യക്‌തമായ രണ്ടു പാടുകൾ ഉണ്ടാകും.
4) തലച്ചോറിലെ കേന്ദ്രനാഡിവ്യവസ്‌ഥ തകരാറിലാക്കുന്നു.
5) ശരീരത്തിൻെറ ബാലൻസ് തെറ്റി ശക്‌തമായ ക്ഷീണവും വിറയലും ഉണ്ടാകുന്നു.
6) വിഷം ശരീരത്തിൽ വ്യാപിക്കുന്നതനുസരിച്ച് കടിയേറ്റയാൾ മോഹാലസ്യപ്പെടുന്നു.
7) മറ്റു രോഗ ലക്ഷണങ്ങൾ വെള്ളിക്കെട്ടന്റേതിനു സമാനം.

മണ്ഡലിയുടെ കടിയേറ്റാൽ
1) ഇതു കടിച്ച സ്‌ഥലത്തും കറുപ്പു കലർന്ന നീല നിറം കാണപ്പെടും.
2) കടിയേറ്റിടത്ത് പല്ലിന്റെ പാടുണ്ടാകും. സഹിക്കാൻ വയ്യാത്ത നെഞ്ചുവേദന അനുഭവപ്പെടും.
3)വൻ തോതിൽ രക്‌തസ്രവം ഉണ്ടാകും. വയറിൻെറ ഭാഗത്തു നിന്നും വായിൽ നിന്നും രോമകൂപങ്ങളിൽ നിന്നും രക്‌തം വരും. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ അവയിലൂടെയും മൂത്രത്തിലൂടെയും ചോര വരും. രക്‌തം കട്ടപിടിക്കില്ല.
3) കടുത്ത നടുവേദന, ഛർദ്ദിൽ, വയറ്റിൽ വേദന, ചെവിവേദന, കണ്ണു വേദന എന്നിവയുമുണ്ടാകും.
4)ഘ്രാണശക്‌തിയും കാഴ്‌ചശക്‌തിയും കുറയും
5) കഴുത്ത് ഒടിഞ്ഞതുപോലെ ശിരസ് തൂങ്ങിയിരിക്കും.

മാരകമായ വിഷം സ്രവിപ്പിക്കുന്ന മറ്റൊരു പാമ്പാണ് മണ്ഡലിയിനത്തിൽപെട്ട ചുരുട്ട അഥവാ ചേനതണ്ടൻ. വൃക്കകളെയാണ് ഇവ തകരാറിലാക്കുക. രക്‌തത്തിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളുന്ന ശുദ്ധീകരണ പ്രക്രിയയെ ഇവ നശിപ്പിക്കും.

ഷഹലയുടെ ശരീരം നീല കളറായി എന്ന്​ സഹപാഠികൾ പറയുന്നത്​ കണക്കിലെടുത്താൽ മണ്ഡലി അല്ലെങ്കിൽ മൂർഖൻ ഇനത്തിൽപ്പെട്ട പാമ്പായിരിക്കും കടിച്ചത്​ എന്ന്​ അനുമാനിക്കാം. കല്ല്​ കൊണ്ടാൽ ശരീരം നീലക്കളർ ആകില്ലല്ലോയെന്ന്​ ഒരു അധ്യാപകൻ പോലും ചിന്തിക്കാതിരുന്നത്​ ഭീതിപ്പെടുത്തുന്ന അനാസ്​ഥ തന്നെ.

പ്രഥമ ശുശ്രൂഷ അതിപ്രധാനം
ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിൻെറ അളവു പരമാവധി കുറക്കാൻ പാമ്പുകടിയേറ്റയാൾക്ക്​ ആദ്യം പ്രഥമശുശ്രൂഷ നൽകണം. കടിയേറ്റാൽ ഒന്നരമിനിറ്റിനുള്ളിൽ ഇതു ചെയ്‌തിരിക്കണം. കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുകയാണ്​ ആദ്യം വേണ്ടത്​. മുറിവിലൂടെ രക്‌തം ഞെക്കിക്കളയണം. എന്നാൽ മുറിവു കീറാൻ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാൻ ചിലർ ശ്രമിക്കുന്നത്​ ഏറെ ദോഷം ചെയ്യുകയേ ഉള്ളൂ.
കടിയേറ്റതിൻെറ രണ്ടോ മൂന്നോ സെ.മീറ്റർ മുകൾ ഭാഗത്തായി കെട്ടുന്നത്​ ‘ടൂർണിക്കെ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കെട്ട് അധികം മുറുകയോ അയയു​കയോ ചെയ്യാതെ ശ്രദ്ധിക്കണം. കടുംകെട്ടിട്ടു വയ്‌ക്കുന്നത് ദോഷമാണ് ചെയ്യുക. കെട്ടിനിടയിൽകൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കിൽ രക്‌തസ്രവം നിലയ്‌ക്കും. പത്തു മിനിറ്റിനുള്ളിൽ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിർത്താനും പാടില്ല. പേശികൾക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.

കുടിക്കാൻ ശുദ്ധജലം നൽകണം
പാമ്പുകടിയേറ്റ ആൾക്ക്​ കുടിക്കാൻ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ ആണ്​ നൽകേണ്ടത്​. മധുര പാനീയങ്ങൾ ഒഴിവാക്കണം. ഒരു കാരണവശാലും ആൽക്കഹോൾ ഉള്ളിൽ ചെല്ലരുത്​. വിഷമിറങ്ങാൻ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് മൂത്രം കുടിപ്പിക്കുന്നത് അവശനായി കിടക്കുന്ന രോഗിയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്. രോഗിയുടെ മാനസിക ധൈര്യം വളരെ പ്രധാനമാണ്.

നിശ്‌ചിത സമയത്തിനുള്ളിൽ പ്രതിവിഷം (ആൻറിവെനം) നൽകാൻ സാധിച്ചാൽ തന്നെ രോഗിയെ രക്ഷപ്പെടുത്താനാവും. കടിയേറ്റ്​ ആറു മണിക്കൂറിനുള്ളിലെങ്കിലും പ്രതിവിഷം നൽകിയിരിക്കണം. ശരീരത്തിലെ വിഷത്തിൻെറ അളവിനനുസരിച്ചു നൽകുന്ന പ്രതിവിഷത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. 20 മില്ലി ലിറ്റർ പ്രതിവിഷമാണ് ആദ്യഡോസായി കടിയേറ്റ ആൾക്കു കുത്തിവയ്‌ക്കുന്നത്. വിഷബാധയുടെ ലക്ഷണങ്ങൾ നിലനിൽക്കുന്നുവെങ്കിൽ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും പ്രതിവിഷം നൽകും. ഇതു കൊണ്ടും കുറവുണ്ടാകുന്നില്ലെങ്കിൽ വിഷബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും വരെ ആറു മണിക്കൂർ ഇടവിട്ടു തുടർച്ചായി പ്രതിവിഷം നൽകുന്നു.

ചികിത്സാ രീതികൾ സാധാരണഗതിയിൽ പത്തു ദിവസം വരെ നീളാം. ആദ്യ ദിനങ്ങളിൽ സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം, ഗ്ലൂക്കോസ് വെള്ളം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം. തുടർന്ന് സാധാരണ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം.

Tags:    
News Summary - why these teachers neglect after she suffered with snake bite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.