രാവിലെയും രാത്രിയും  നല്ല നടപ്പ്​, ലിഫ്​റ്റിനു  പകരം ഏണിപ്പടിയും

വേനൽ കത്തിയാളാൻ തുടങ്ങിയതിനാൽ ചെറുദൂരങ്ങളിലേക്ക്​ പോലും വാഹനം ഉപയോഗിക്കുകയേ മാർഗമുള്ളൂ. മറ്റു വ്യായാമങ്ങളൊന്നും ചെയ്യാത്ത പലർക്കും ആകെയുള്ള ഒരു മേലനക്കമാണ്​ അതുമൂലം നഷ്​ടപ്പെടുന്നത്​. പുലർവേളയിലും രാ​ത്രിയിലും നടപ്പിന്​ പറ്റുന്ന അവസരങ്ങൾ ഒഴിവാക്കാതിരിക്കുകയാണ്​ പോം വഴി. പുലർച്ചെ പള്ളിയിലേക്കുള്ള ​പോക്കുവരവിന്​ വാഹനം വേണ്ട എന്നു ​െവക്കാവുന്നതല്ലേ, മടങ്ങി വരു​േമ്പാൾ അടുത്തുള്ള പാർക്കിൽ രണ്ടു റൗണ്ട്​ നടക്കുക കൂടി ചെയ്​താൽ ശരീരവും ഹാപ്പി.

ചെറിയ ഉയരങ്ങളിലേക്ക്​ ലിഫ്​റ്റ്​ ഉപയോഗിക്കുന്നതിനു പകരം ഏണിപ്പടി കയറുന്നതും ​േനാമ്പുകാലത്ത്​ എളുപ്പത്തിൽ ചെയ്യാവുന്ന ലഘുവ്യായാമമാണ്​. എന്നാൽ ഹൃദയസംബന്ധ രോഗങ്ങളോ നടുവിനോ മുട്ടിനോ ആരോഗ്യ പ്രശ്​നങ്ങളോ ഉള്ളവർ പടി ഉപയോഗിക്കുന്നത്​  പ്രോത്​സാഹിപ്പിക്കുന്നില്ല.

Tags:    
News Summary - walking-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.