പ്രതീകാത്മക ചിത്രം

പൈ​പ്പ് വെ​ള്ള​ത്തി​ൽ മു​ഖം ക​ഴു​കാ​റു​ണ്ടോ? ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്ന് ച​ർ​മ വി​ദ​ഗ്ധ​ർ

ഇ​ട​ക്കി​ടെ മു​ഖം ക​ഴു​കു​ന്ന ശീ​ല​മു​ള്ള ന​ഗ​ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കു​ക. പൈ​പ്പ് വെ​ള്ള​ത്തി​ലാ​ണ് നി​ങ്ങ​ൾ ദി​വ​സ​വും മു​ഖം ക​ഴു​കു​ന്ന​തെ​ങ്കി​ൽ അ​ത് ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്ന് ച​ർ​മ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കാ​ര​ണം മി​ക്ക ന​ഗ​ര ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലും ക്ലോ​റി​നും മ​റ്റ് ധാ​തു​ക്ക​ളും അ​ട​ങ്ങി​യി​രി​ക്കു​മെ​ന്നും ഇ​ത് തൊ​ലി​യു​ടെ സ്വ​ഭാ​വി​ക ഈ​ർ​പ്പം ത​ക​ർ​ക്കു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്. ശീ​ലം പ​തി​വാ​യാ​ൽ ഇ​തു​കാ​ര​ണം തൊ​ലി ഡ്രൈ ​ആ​വു​ക, ചൊ​റി​ച്ചി​ൽ തു​ട​ങ്ങി​യ​വ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

‘സെ​ൻ​സി​റ്റി​വ് സ്കി​ൻ ഉ​ള്ള​വ​ർ പ​തി​വാ​യി പൈ​പ്പ് വെ​ള്ളം നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ന്ന​ല്ല. അ​ണു​മു​ക്ത​മാ​ക്കാ​ൻ വേ​ണ്ടി പൈ​പ്പ് വെ​ള്ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്ലോ​റി​ൻ, ഫ്ലൂ​റൈ​ഡ്, മ​റ്റു രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ​ത്വ​ക്കി​ന് ദോ​ഷം വ​രു​ത്തും. തൊ​ലി​യി​ലെ സ്വ​ഭാ​വി​ക എ​ണ്ണ​മ​യം വ​റ്റി ഡ്രൈ ​ആ​വു​ന്ന അ​വ​സ്ഥ വ​രും. ഇ​തു​വ​ഴി അ​ണു​ബാ​ധ സാ​ധ്യ​ത കൂ​ടു​ക​യും ചെ​യ്യും’ -ത്വ​ഗ് രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ന​വ്ജോ​ത് അ​റോ​റ പ​റ​യു​ന്നു. ശു​ദ്ധ​മാ​യ വെ​ള്ളം, ഫി​ൽ​റ്റ​ർ ചെ​യ്ത വെ​ള്ളം, തെ​ർ​മ​ൽ സ്പ്രി​ങ് വാ​ട്ട​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് മു​ഖം വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

മിക്ക നഗരങ്ങളിലും ഉപയോഗിക്കുന്ന പൈപ്പ് വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ അംശം കൂടുതലായിരിക്കും. ഇതിനെ ഹാർഡ് വാട്ടർ എന്ന് പറയുന്നു. ഈ ധാതുക്കൾ ചർമത്തിൽ അടിഞ്ഞുകൂടുകയും, നിങ്ങൾ ഉപയോഗിക്കുന്ന ഫേസ് വാഷിലെ ചേരുവകളുമായി ചേർന്ന് ഒരു നേർത്ത പാടയായി മാറുകയും ചെയ്യും. ഇത് ചർമത്തിലെ സുഷിരങ്ങൾ അടക്കാനും, മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിലെ വരൾച്ച, അസ്വസ്ഥത എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ട്.

ആരോഗ്യകരമായ ചർമത്തിന്റെ ഉപരിതലത്തിലെ pH മൂല്യം സാധാരണയായി 5ന് താഴെയായിരിക്കും. അതായത് നേരിയ അസിഡിറ്റിയായിരിക്കും. എന്നാൽ ടാപ്പ് വാട്ടറിന്റെ pH മൂല്യം സാധാരണയായി 7ന് അടുത്തോ അതിൽ കൂടുതലോ ആയിരിക്കും. ആൽക്കലൈൻ സ്വഭാവമുള്ള വെള്ളം പതിവായി ചർമത്തിൽ ഉപയോഗിക്കുന്നത് ചർമത്തിന്റെ സ്വാഭാവിക pH ബാലൻസ് തകർക്കും. ഇത് ചർമ സംരക്ഷണ കവചത്തെ ദുർബലപ്പെടുത്തുകയും, അണുബാധകൾ, വീക്കം, എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങൾ വഷളാകാനും കാരണമാകും.

Tags:    
News Summary - Should you wash your face with tap water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.