സോറിയാസിസിന് നൽകുന്ന മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ അനുമതി  

ന്യൂഡൽഹി: ത്വക് രോഗമായ സോറിയാസിസിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സക്ക് ഉപയോഗിക്കാൻ അനുമതി. ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിതമായ രീതിയിലായിരിക്കും മരുന്ന് നൽകാനാണ് നിർദേശം. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിന്‍ഡ്രോമിനെ പ്രതിരോധിക്കാനാണ് ഇറ്റൊലൈസുമാബ് നൽകുന്നത്. 

കോവിഡ് രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ തൃപ്തികരമായിരുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പൾമനോളജിസ്റ്റുകളും ഫാർമക്കോളജിസ്റ്റുകളും എയിംസിലെ വിദഗ്ധരും അടുങ്ങുന്ന കമ്മറ്റിയാണ് മരുന്ന് പരീക്ഷണം നടത്തിയത്. ഫലം തൃപ്തികരമായതുകൊണ്ടാണ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി വ്യക്തമാക്കി. മരുന്ന് നല്‍കുന്നതിന് മുന്‍പ് കോവിഡ് രോഗിയുടെ അനുമതി തേടും.

Tags:    
News Summary - psoriasis-medicine-for-limited-use-to-treat-covid-patients- Health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.