ലോകത്തിലെ ഏറ്റവും വലിയ ന്യൂ​െട്ടല്ല ഫാക്​ടറി അടച്ചുപൂട്ടി

വാഷിങ്​ടൺ: ഗുണനിലവാര പ്രശ്​നങ്ങൾ മൂലം ലോകത്തിലെ ഏറ്റവും വലിയ ന്യൂ​െട്ടല്ല ഫാക്​ടറി അടച്ചുപൂട്ടി. ഫ്രാൻസിലെ വില്ലേഴ്​സ്​-എകല്ലസിലുള്ള ഫാക്​ടറിയാണ്​ ഇൗ ആഴ്​ച ആദ്യം അടച്ചു പൂട്ടിയത്​. ഉത്​പാദന പ്രക്രിയ പകുതിയിലെത്തിയ ഉത്​പന്നങ്ങളിൽ ഗുണനിലവാര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ്​ ഫാക്​ടറി പൂട്ടിയിരിക്കുന്നത്​.

കമ്പനി നിഷ്​കർഷിക്കുന്ന ഗുണനിലവാരം​ ഇൗ ഫാക്​ടറിയിൽ നിർമിക്കുന്ന ഉത്​പന്നങ്ങൾ പുലർത്തുന്നില്ല എന്ന്​ കണ്ടെതിനെ തുടർന്നാണ്​ ഫാക്​ടറി അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നും ന്യൂ​െട്ടല്ല നിർമാതാവായ ഫെരേറോ പ്രസ്​താവനയിൽ അറിയിച്ചു.

ഇത്​ മുൻകരുതൽ നടപടിയാണ്​. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. എന്നാൽ നിലവിൽ വിൽപ്പനക്കുള്ള ന്യൂ​െട്ടല്ല പാക്കറ്റുകൾക്ക്​ പ്രശ്​നം ബാധകമല്ല. ഉപഭോക്​താക്കൾക്കുള്ള വിതരണവും നിലക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്​ ന്യൂ​െട്ടല്ല നിർമാണം ആരംഭിച്ചത്​. ഇറ്റലിയിലെ പലഹാര നിർമാതാക്കൾക്ക്​ കൊക്കോ ലഭ്യമാകാതെ വന്നപ്പോഴാണ്​ ന്യൂ​െട്ടല്ല നിർമാണം തുടങ്ങിയത്​. ഹെയ്​ൽസ്​ നട്​സും പഞ്ചസാരയും അൽപ്പം കൊക്കോയും ചേർത്തുള്ള ഉത്​പന്നമാണ്​ ന്യൂ​െട്ടല്ല.

Tags:    
News Summary - World's Biggest Nutella Factory Temporarily Shuts Down After 'Quality Defect' -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.