കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിന്​ ദിവസവും ഒരു മുട്ട വീതം

മുട്ട കഴിക്കുന്നത്​ ആരോഗ്യത്തിന്​ നല്ലതാണെന്ന്​ പറയാതെ തന്നെ എല്ലാവർക്കുമറിയാം. എന്നാൽ വാഷിങ്​ടൺ യൂണിവേഴ്​സിറ്റിയിലെ ഒരു ടീമിന്​ പറയാനുള്ളത്​ അവർ നടത്തിയ പഠനത്തിൽ  തെളിഞ്ഞ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്​. 

ആറ്​ മാസം മുതൽ ഒമ്പത്​ മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക്​ ദിവസവും ഒരു മുട്ട വീതം നൽകുന്നത്​ അവരിൽ പെട്ടന്നുള്ള വളർച്ചയും ബുദ്ധി വികാസവുമുണ്ടാക്കുമ​ത്രെ. വാഷിങ്ടൺ യൂണിവേഴ്​സിറ്റിയിലെ ബ്രൗൺ സ്​കൂളിലെ ​ലോറ ലെന്നോട്ടിയുടെ നേതൃത്തിൽ നടന്ന​​​ റിസേർച്ചിലാണ്​ കണ്ടെത്തിയത്​. 

തെക്കൻ അമേരിക്കയിലെ ഇക്വഡോറിലുള്ള ആറ്​ മുതൽ ഒമ്പത്​ മാസം പ്രായമുള്ള 163 ഒാളം കുട്ടികളെ ടീം വിലയിരുത്തിയാണ്​ നിഗമനത്തിലെത്തിയത്​. 80 കുട്ടികൾക്ക്​ ദിവസവും ഒരു മുട്ട വീതം ആറ്​ മാസം നൽകി. ബാക്കിയുളളവർക്ക്​ നൽകാതെയുമിരുന്നു. 

കുഞ്ഞുങ്ങളുടെ രക്​തം പരിശോധിച്ച് അതിലുള്ള​ വിറ്റാമിനുകള​ുടെയും ധാതു ലവണങ്ങളുടെയും അളവ്​ പരിശോധിച്ചപ്പോൾ, മുട്ട കഴിച്ച കുഞ്ഞുങ്ങളുടെ രക്​തത്തിൽ ഉയർന്ന അളവിൽ കൊളൈനും ഡി.എച്ച്​.എയും കാണപ്പെട്ടു. രണ്ടും ബുദ്ധി വികാസത്തിന്​ കാരണമാകുന്നവ. മുട്ട നൽകാത്ത കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്​തപ്പോൾ വളർച്ചയിലും കാര്യമായ  ​വ്യത്യാസം കാണപ്പെട്ടു. 

മറ്റ്​ മാംസ ഭക്ഷണങ്ങളെ അപേക്ഷിച്ച്​ ഫാറ്റി ആസിഡി​​​െൻറയും പ്രോട്ടീൻ. കൊളൈൻ, സെലേനിയം, വിറ്റാമിൻ എ, ബി12 തുടങ്ങിയവയുടെയും സാന്നിധ്യം മുട്ടയെ കുറഞ്ഞ ബജറ്റിലുള്ള മികച്ച ഭക്ഷണമാക്കി മാറ്റുന്നു. കുഞ്ഞുങ്ങൾക്ക്​ നൽകു​േമ്പാൾ മുട്ടയുടെ ഗുണമേന്മ കൂടി ഉറപ്പ്​ വരുത്തുന്നത്​ നല്ലതാണ്​​.

Tags:    
News Summary - One egg a day boosts toddler's brain development-Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.