പ്രമേഹരോഗികൾക്ക് ഉണങ്ങിയ പഴങ്ങൾ മിതമായ അളവിൽ കഴിക്കാവുന്നതാണ്. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഉണങ്ങിയ പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. എന്നാൽ പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതോ അല്ലെങ്കിൽ വളരെ ശ്രദ്ധിച്ച് മാത്രം കഴിക്കേണ്ടതോ ആയ ഡ്രൈ ഫ്രൂട്ടുകളുണ്ട്.
ഉയർന്ന പഞ്ചസാരയുടെ അളവ്, ഗ്ലൈസെമിക് ഇൻഡെക്സ്, ഉണക്കുമ്പോൾ ചേർക്കുന്ന മധുരം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് ഇവ പരിമിതപ്പെടുത്തേണ്ടത്. പഞ്ചസാര ചേർത്തതോ സിറപ്പിൽ മുക്കിയതോ ആയ എല്ലാ ഉണങ്ങിയ പഴങ്ങളും പ്രമേഹരോഗികൾ പൂർണ്ണമായും ഒഴിവാക്കണം. അവ ഏതൊക്കെയെന്ന് നോക്കാം.
ഈന്തപ്പഴം: ഫ്രക്ടോസ്, ഗ്ലൂക്കോസ് പോലുള്ള പഞ്ചസാര അടങ്ങിയ ഈന്തപ്പഴം പ്രമേഹമുള്ളവര്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഈന്തപ്പഴത്തിൽ നാരുകൾ ഉണ്ടെങ്കിലും പഞ്ചസാരയുടെ അംശം വളരെ കൂടുതലാണ്. സാധാരണയായി ഒന്ന് അല്ലെങ്കിൽ രണ്ട് ഈന്തപ്പഴത്തിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഫിഗ്സ്: ഇവയിൽ നാരുകളും പോഷകങ്ങളും ഉണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കൂടുതലാണ്. അതുകൊണ്ട് ഇവ ഒന്നോ രണ്ടോ എണ്ണമായി പരിമിതപ്പെടുത്തുക.
ഡ്രൈഡ് ചെറി: ഡ്രൈഡ് ചെറിയും പ്രമേഹ രോഗികള്‍ ഒഴിവാക്കണം
ഡ്രൈഡ് മാങ്കോ: മധുരം ധാരാളം അടങ്ങിയ ഡ്രൈഡ് മാങ്കോയും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. പ്രകൃതിദത്തമായ പഞ്ചസാര കൂടാതെ സംസ്കരണ സമയത്ത് ഇവയിൽ അധിക പഞ്ചസാര ചേർക്കുന്നുണ്ട്.
ഡ്രൈഡ് ബനാന: ഡ്രൈഡ് ബനാനയും പ്രമേഹ രോഗികള്‍ ഒഴിവാക്കണം
ക്രാൻബെറി: സ്വാഭാവികമായി പുളിയുള്ള ക്രാൻബെറികൾ ഉണക്കുമ്പോൾ ധാരാളം പഞ്ചസാര ചേർക്കാറുണ്ട്.
പ്രമേഹമുള്ളവർ എന്ത് കഴിക്കുമ്പോഴും അളവ് നിയന്ത്രിക്കുക എന്നതാണ് പ്രധാനം. ഏതെങ്കിലും പുതിയ ഭക്ഷണം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ കൂടിയാലോചിക്കുന്നത് നല്ലതാണ്. കൂടാതെ ശരിയായ തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്സുകളും കഴിക്കാവുന്നതാണ്. ബദാം, വാൽനട്ട്, പിസ്ത, ഡ്രൈഡ് ആപ്രിക്കോട്ട് എന്നിവ മിതമായ അളവിൽ കഴിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.