റിയാദ്: രണ്ടുവർഷം മുമ്പ് കോവിഡ് ബാധിച്ച് നഷ്ടമായ ഗന്ധമറിയാനുള്ള ശേഷി തിരിച്ചുപിടിച്ച് ആരോഗ്യ പ്രവർത്തകർ. മദീനയിലും കിഴക്കൻ പ്രവിശ്യയിലുമാണ് രണ്ട് യുവാക്കൾക്ക് രണ്ടുവർഷത്തിനുശേഷം മണം അറിയാനുള്ള ശേഷി തിരിച്ചുകിട്ടിയതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്.
ജിസാൻ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ തുടർച്ചയായി നടത്തിയ ചികിത്സയിലാണ് പൂർവസ്ഥിതിയിലേക്ക് യുവാക്കൾ വന്നതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. നിരവധിയാളുകൾക്ക് കോവിഡ് ബാധിച്ച് വിവിധ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അവ ക്രമേണ തിരിച്ചുകിട്ടുകയായിരുന്നു. എന്നാൽ, രണ്ട് യുവാക്കൾക്ക് മണമറിയാനുള്ള ശേഷി തിരിച്ചുകിട്ടാൻ രണ്ടുവർഷംവരെ എടുത്തത് ആരോഗ്യ പ്രവർത്തകരെ ഏറെ വലച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.