യൂസുഫലിയും ആസാദ്​ മൂപ്പനും അനുശോചിച്ചു

ദുബൈ: ലാൻഡ്​മാർക്ക്​ ഗ്രൂപ്പ്​ സ്ഥാപകൻ മിക്കി ജഗ്​ത്യാനിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലിയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും അനുശോചിച്ചു. റീട്ടെയിൽ വ്യവസായത്തിലെ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹമെന്ന്​ യൂസുഫലി പറഞ്ഞു. ജ്യേഷ്ഠ തുല്യനായ അദ്ദേഹം ബഹുമാന്യനായ സംരംഭകനായിരുന്നു. വർഷങ്ങളായി വ്യക്തിപരമായും ബിസിനസ്സ് രംഗത്തും മികച്ച ബന്ധമാണ്​ അദ്ദേഹവുമായുള്ളത്​. എനിക്കും ബിസിനസ്​ സമൂഹത്തിനും അദ്ദേഹത്തെ മിസ്​ ചെയ്യും.

നികത്താനാവാത്ത നഷ്ടം താങ്ങാനുള്ള ശക്​തി അദ്ദേഹത്തിന്‍റെ കുടുംബത്തിനുണ്ടാകട്ടെയെന്ന്​ പ്രാർഥിക്കുന്നതായും യൂസുഫലി പറഞ്ഞു. റീട്ടെയിൽ രംഗത്ത്​ മെന മേഖലയിൽ ലാൻഡ്‌മാർക്ക് ഗ്രൂപ്പിനെ വിജയകരമായി കെട്ടിപ്പടുത്ത ദീർഘവീക്ഷണമുള്ള ബിസിനസുകാരനായിരുന്നു മിക്കി ജഗ്​ത്യാനിയെന്ന്​ ​ആസാദ്​ മൂപ്പൻ പറഞ്ഞു.

റീട്ടെയിൽ, ഉപഭോക്തൃ ബിസിനസ്സ് വിഭാഗങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പരിചയ സമ്പന്നനായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ഉദാര മനസ്ക്കനായിരുന്ന മിക്കി, നിശബ്ദമായി ആളുകളെ സഹായിക്കുന്ന മനുഷ്യ സ്നേഹിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ഉദ്യമങ്ങളിലൂടെ ആ ഓർമ്മകൾ എന്നും നിലനിൽക്കും. വിയോഗ വേദനയിൽ കഴിയുന്ന കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. 

Tags:    
News Summary - Yusufali and Azad moopan condoled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.