മുഹമ്മദ്
റാസിഖ്
Posted On
date_range Updated On
date_range യുവാവ് ദുബൈയിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ
ദുബൈ: യുവാവിനെ ദുബൈയിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ബെൽതങ്ങാടി താലൂക്കിലെ നെക്കിലു സ്വദേശിയായ മുഹമ്മദ് റാസിഖ് (24) ആണ് മരിച്ചത്. ദുബൈയിലെ ഒരു ഹോട്ടലിൽ ജോലിചെയ്തിരുന്ന യുവാവ് ഹോട്ടലിൽ തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. രാത്രി ഉറങ്ങാൻ കിടന്ന റാസിഖ് ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ ബലമായി തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാകാം മരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.