ഷാര്‍ജ: യു.എ.ഇയിലെ സ്കൂള്‍ വിദ്യാർഥികളുടെ പ്രിയപ്പെട്ട യുവജനോ ത്സവമായ ജീപ്പാസ് യൂഫെസ്റ്റ്് സീസണ് 4െൻറ പ്രചാരണ കാമ്പയിൻ തലസ്ഥാന നഗരിയായ അബൂദബി പിന്നിട്ട് വടക്കൻ എമിറേറ്റുകളിലേക്ക്. രണ്ടാം ദിനം ഷാര്‍ജയിലെയും അജ്മാനിലെയും സ്കൂളുകളിൽ യു.എ.ഇയിലെ പ്രമുഖ റേഡിയോ ചാനലായ ഹിറ്റ് 96.7 എഫ്.എം അവതാരകരായ നൈല ഉഷയും അര്ഫാസുമാണ് യൂഫെസ്റ്റ് സന്ദേശവുമായെത്തിയത്. ഇന്ത്യന്‍ ഇൻറര്‍നാഷനല്‍ സ്കൂള്‍ ഷാര്‍ജ, ഇന്ത്യന്‍ ഹൈസ്കൂള്‍ അജ്മാന് എന്നിവിടങ്ങളിൽ വിദ്യാർഥികളും അധ്യാപരും ആവേശത്തോടെയാണ് സംഘത്തെ വരവേറ്റത്. സംഘം ജീപ്പാസ് യൂഫെസ്റ്റ് സീസണ് നാലിെൻറ പോസ്റ്റര്‍ സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി.
വര്‍ണാഭമായ ചടങ്ങുകളില്‍ നൈല ഉഷയും അര്‍ഫാസും വിദ്യാർഥികളെ യൂഫെസ്റ്റ് സീസണ് 4 ലേക്ക് സ്വാഗതം ചെയ്തു. യൂഫെസ്റ്റ് സംഘാടകരായ ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ്ങ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ് എന്നിവരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ കാമ്പയിന് സംഘത്തിനുമുന്നില്‍ അവതരിപ്പിച്ചു. കൈനിറയെ സമ്മാനങ്ങൾ നല്കി കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി മടങ്ങുന്ന സംഘത്തിന് സീസണ് നാലിലും കടുത്ത മത്സരം കാഴ്ചവെക്കും എന്ന ഉറപ്പാണ് കുട്ടികള്‍ നല്‍കിയത്.ഇൗമാസം 15ന് യൂഫെസ്റ്റ് സീസണ് നാലിെൻറ സോണല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. അബൂദബിയിലാണ് ആദ്യത്തെ സോണല്‍ ഫെസ്റ്റിന് തുടക്കമാവുക. സ്കൂള്‍ അധ്യാപികമാര്‍ക്കായി പ്രത്യേക തിരുവാതിരക്കളിയും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 5, 6 തീയതികളിലായി ഷാര്‍ജയിലായിരിക്കും ഗ്രാൻഡ് ഫിനാലെ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.