ദുബൈ: ദുബൈയിൽ ഇനി പാർക്കിലിരുന്നും ജോലി ചെയ്യാം. ദുബൈ മുനിസിപ്പാലിറ്റിയാണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. അടുത്തമാസം മുതൽ ബർഷ പോണ്ട് പാർക്കിൽ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കും.
വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം എനിവേർ തുടങ്ങിയ പദങ്ങൾ ഇപ്പോൾ എല്ലാവർക്കും സുപരിചിതമാണ്. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ എവിടെയിരുന്നും ജോലികൾ ചെയ്തുതീർക്കാം എന്നതായതോടെ ദുബൈയിലെ പൊതുപാർക്കുകളിലും ഇതിനായി സൗകര്യമൊരുക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. അടുത്തമാസം മുതൽ അൽബർഷ പോണ്ട് പാർക്കിലായിരിക്കും ഇതിന് തുടക്കം കുറിക്കുക.
വിവിധ പാർക്കുകളിൽ സമാനമായ സൗകര്യം ഒരുക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി അമാന, ലെറ്റ്സ് വർക്ക് തുടങ്ങിയ കമ്പനികളുമായി സഹകരണ കരാർ ഒപ്പിട്ടിട്ടു. ഈവർഷം തന്നെ കൂടുതൽ പാർക്കുകളിൽ വർക്ക് സ്റ്റേഷനുകൾ സജ്ജമാകും. ദുബൈയിലെ മെട്രോ സ്റ്റേഷനുകളിൽ നേരത്തേ ഇത്തരം സൗകര്യം നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.