Posted On
date_range Updated On
date_range യോഗ ആഘോഷമാക്കി റാസൽഖൈമയും
റാസൽഖൈമ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കാളിയായി റാസൽഖൈമയും. റാക് അമേരിക്ക ൻ യൂണിവേഴ്സിറ്റി അങ്കണത്തിൽ നടന്ന യോഗ ദിനാചരണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിനു പേർ പങ്കെടുത്തു. ബി.ജെ.പി സഹകാരികളുടെ കൂട്ടായ്മയായ ഇന്ത്യൻ പീപ്പിൾസ് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ റാക് ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ കോൺസുലേറ്റും പങ്കാളികളായി. മോഹനൻ നായർ സ്വാഗതം പറഞ്ഞു. കോൺസൽ രാഹുൽ ശ്രീവാസ്തവ, കേണൽ ഫഹദ് അബ്ദുല്ലാഹ് ജുമാ , പ്രൊഫ. സ്റ്റീവൻ സനി, രാജീവ്, ഡോ റാഷിദ് മുഹമ്മദ് അൽ സലാഹുദീൻ , ക്യാപ്റ്റൻ മൂസ ,മഹേഷ് പുരോഹിത്, വി. എൻ .മിശ്ര, റീമ , പ്രഷാദ്, പ്രൊഫ റുസ്റ്റി വാലെർ തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.