അബൂദബി: ലോക ജിയു-ജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി അബൂദബി. വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള പ്രവര്‍ത്തന രൂപരേഖക്ക് സംഘാടക സമിതി അംഗീകാരം നല്‍കി. ആഗസ്റ്റ് ഒന്നുമുതല്‍ ഒമ്പതു വരെ അബൂദബിയിലെ മുബാദല അരീനയിലാണ് ലോക ചാമ്പ്യന്‍ഷിപ് അരങ്ങേറുന്നത്. ജിയു-ജിറ്റ്‌സു ഇന്റര്‍നാഷനല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആയിരക്കണക്കിന് അത്‌ലറ്റുകൾ പങ്കെടുക്കും.
ഏറ്റവും ഉയര്‍ന്ന സംഘാടക സാങ്കേതിക നിലവാരത്തില്‍ ടൂര്‍ണമെന്‍റ് നടത്താനുള്ള പുരോഗതി വിലയിരുത്താന്‍ സംഘാടക സമിതി കഴിഞ്ഞ ദിവസം മുബാദല അരീനയില്‍ യോഗം ചേര്‍ന്നിരുന്നു. സംഘാടക സമിതി ചെയര്‍മാൻ യൂസഫ് അബ്ദുല്ല അല്‍ ബത്റാന്‍, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഫഹദ് അലി അല്‍ ശംസി, സമിതി അംഗം താരിഖ് അല്‍ ബഹ്രി, ഫെഡറേഷന്‍ പ്രതിനിധി കോണ്‍സ്റ്റാന്റിന്‍ പാവ്ലെങ്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.