Posted On
date_range Updated On
date_range ഫുജൈറ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം പൊടുന്നനെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു
ഫുജൈറ: വ്യാഴാഴ്ചയിലെ ഫുജൈറ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം പൊടുന്നനെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനത്തിന്‍റെ സമയം രാത്രി ഒമ്പതരയിലേക്ക് മാറ്റിയതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു.
ഇത് അനുസരിച്ച് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകാൻ മണിക്കൂറുകൾ യാത്രചെയ്ത് ഫുജൈറയിലെത്തിയ നിരവധി യാത്രക്കാരെ ഇത് ബുദ്ധിമുട്ടിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.