ഇമറാത്തി വനിതയെ അപമാനിച്ച് വീഡിയോ: പ്രവാസി യുവതിക്ക് എതിരെ നിയമനടപടി

ദുബൈ: യു.എ.ഇ സ്വദേശി വനിതയെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച പ്രവാസി യുവതിക്ക് എതിരെ നിയമനടപടി. ഇവർക്ക് സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ ചെയ്യാൻ നൽകിയിരുന്ന അനുമതി നാഷനൽ മീഡിയ അതോറിറ്റി മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

ഇമറാത്തി വനിതകളെ അപമാനിക്കുന്നതും, അവരുടെ സംഭാവനകളെ വിലകുറച്ച് കാണിക്കുന്നതും രാജ്യത്തെ മാധ്യമ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Video insulting Emirati woman: Legal action against expatriate woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.