ആറുമാസത്തിൽ ദുബൈ പൂർത്തിയാക്കിയത്​ 24,000 പ്രോപ്പർട്ടി യൂനിറ്റുകൾ

ദുബൈ: ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2026ന്‍റെ ആദ്യപകുതിയിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം വർധനവോടെ 24,000ത്തിലധികം പുതിയ റിയൽ എസ്റ്റേറ്റ് യൂനിറ്റുകളാണ് ഈ കാലയളവിൽ നഗരത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വ്യാഴാഴ്ച വിലയിരുത്തിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2026ന്‍റെ ആദ്യ ആറുമാസത്തിനുള്ളിൽ മൊത്തം 104 റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ നിർമാണം പൂർത്തിയായി. ഏകദേശം 111 ശതകോടി ദിർഹം സാമ്പത്തിക മൂല്യം വരുന്നതാണ് ഈ പദ്ധതികൾ. പൂർത്തിയായ പദ്ധതികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 52 ശതമാനത്തിന്‍റെ വർധനവുണ്ടായിട്ടുണ്ട്​. ഈ വികസന കുതിപ്പ് ദുബൈയുടെ സാമ്പത്തിക ആവാസവ്യവസ്ഥയിൽ നിക്ഷേപകർക്കുള്ള ഉറച്ച വിശ്വാസത്തിന്‍റെ തെളിവാണ്​. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

Tags:    
News Summary - Dubai completes 24,000 property units in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.