അബൂദബിയില്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്റ്റേഷനും ‘താം’ വഴി സ്വന്തമാക്കാം
അബൂദബി: എമിറേറ്റിലെ താമസക്കാര്‍ക്ക് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ‘താം’ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ സ്വന്തമാക്കാം. സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതും അറ്റസ്റ്റേഷന്‍ നടത്തുന്നതും ഒറ്റ ഘട്ടമാക്കി ഡിജിറ്റലായി സംയോജിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും അബൂദബി ആരോഗ്യ വകുപ്പും ചേര്‍ന്നാണ് സേവനം ഒന്നിപ്പിച്ചത്.
24 മണിക്കൂറും ലഭ്യമാകുന്ന ഈ സേവനം വഴി മിനിറ്റുകള്‍ക്കകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 2025ല്‍ അബൂദബിയില്‍ ആകെ 47000ത്തോളം ജനന-മരണ സര്‍ട്ടിഫിക്കറ്റുകളാണ് ഇഷ്യു ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങള്‍ ബന്ധിപ്പിച്ചതിലൂടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സേവന സമയം 90 ശതമാനം വരെ കുറക്കാനും സാധിച്ചതായി വിദേശകാര്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ശൈഖ ഹസ്സ ബിൻത് സുല്‍ത്താന്‍ ബിന്‍ ഖലീഫ ആല്‍ നഹ്യാന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.