ലോ​ക​ക​പ്പ്​; മെ​ട്രോ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു

ദു​ബൈ: ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ദു​ബൈ മെ​ട്രോ​യു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. ഫാ​ൻ​ സോ​ണു​ക​ളി​ലും ഫാ​ൻ ഫെ​സ്റ്റു​ക​ളി​ലും എ​ത്തു​ന്ന​വ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്. മ​ത്സ​രം അ​വ​സാ​നി​ച്ച്​ 45 മി​നി​റ്റി​നു​ ശേ​ഷ​മേ അ​വ​സാ​ന മെ​ട്രോ സ​ർ​വി​സ്​ ന​ട​ത്തു​ക​യു​ള്ളൂ. ദു​ബൈ​യി​​ലെ ഫാ​ൻ സോ​ണു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ക​ളി കാ​ണാ​ൻ എ​ത്തു​ന്ന​ത്.

രാ​ത്രി 11ന്​ ​തു​ട​ങ്ങു​ന്ന അ​വ​സാ​ന മ​ത്സ​രം സാ​ധാ​ര​ണ രീ​തി​യി​ൽ അ​വ​സാ​നി​ക്കു​ന്ന​ത്​ 12.45നാ​ണ്. എ​ന്നാ​ൽ, എ​ക്സ്​​ട്രാ ടൈ​മി​ലേ​ക്കും ഷൂ​ട്ടൗ​ട്ടി​ലേ​ക്കും പോ​കു​ന്ന മ​ത്സ​രം 1.30 വ​രെ നീ​ളു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മെ​ട്രോ സ​മ​യം നീ​ട്ടി​യ​ത്. മ​ത്സ​രം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​മ​യം നീ​ട്ടി​യ​ത്.

മെ​ട്രോ സ​മ​യം:

ഡി​സം​ബ​ർ 9, 10 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ച അ​ഞ്ചു​ മു​ത​ൽ രാ​ത്രി 2.30 വ​രെ. ഡി​സം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ പു​ല​ർ​ച്ച അ​ഞ്ചു​ മു​ത​ൽ രാ​ത്രി 2.30 വ​രെ. ഡി​സം​ബ​ർ 17ന്​ ​പു​ല​ർ​ച്ച അ​ഞ്ചു​ മു​ത​ൽ രാ​ത്രി ഒ​ന്നു​വ​ര. ഡി​സം​ബ​ർ 18ന്​ ​രാ​വി​ലെ എ​ട്ടു​ മു​ത​ൽ രാ​ത്രി 1 വ​രെ

Tags:    
News Summary - World Cup; Metro hour extende

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.