ടോബിയുടെ പ്രവചനം തെറ്റിച്ച്​ ബ്രസീൽ

ദുബൈ: ലോകകപ്പ് തുടങ്ങിയതുമുതൽ ദുബൈയിലെ താരമാണ് ടോബി എന്ന പെൻഗ്വിൻ. അർജന്‍റീനയെ സൗദി അട്ടിമറിക്കുമെന്നോ ജർമനിയെ ജപ്പാൻ വീഴ്ത്തുമെന്നോ ഫുട്ബാൾ ലോകം സ്വപ്നത്തിൽപോലും ചിന്തിക്കാതിരിക്കെ ടോബി ഇത് ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു. ഇതോടെ ഇത്തവണത്തെ 'പ്രവചന സിംഹം' ടോബിയാണെന്ന് ലോകം വിലയിരുത്തി.എന്നാൽ, ടോബിയുടെ പ്രവചനം ബ്രസീലിന് മുന്നിൽ വിലപ്പോയില്ല. സെർബിയക്കുമുന്നിൽ ബ്രസീലിന് അടിതെറ്റുമെന്ന് പ്രവചിച്ച ടോബിയുടെ പ്രവചനം വെള്ളത്തിലാക്കി ബ്രസീൽ രണ്ടു ഗോളിന് ജയിച്ചുകയറി.ഇതോടെ ടോബിയിലുള്ള വിശ്വാസം പലർക്കും നഷ്ടമായിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.