ദുബൈ: ഭർത്താവിനെയും മക്കളെയും മർദിച്ച ഇന്ത്യക്കാരിയായ യുവതിക്ക് ദുബൈ കോടതി 5000 ദിർഹം പിഴ വിധിച്ചു. നാല്, ഏഴ് വയസ്സുള്ള മക്കളുമായി ഭർത്താവ് ജൂണിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
37കാരിയായ യുവതി ഇവരെ മർദിച്ചതായി വീട്ടുജോലിക്കാരൻ സാക്ഷി പറഞ്ഞിരുന്നു. ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ട്. സംഭവ ദിവസം ഭർത്താവിനുനേരെ ഒരു കപ്പ് കാപ്പി എറിയുകയും ഇയാളുടെ കാൽവിരലിന് പരിക്കേൽക്കുകയും ചെയ്തു. ഒരു കാരണവുമില്ലാതെ കുട്ടികളെ മർദിച്ചു. ഇത് ചോദ്യം ചെയ്തതിന് ഭർത്താവിനെയും മർദിച്ചുവെന്നും വീട്ടുജോലിക്കാരൻ പറഞ്ഞു. രണ്ട് കുട്ടികളുടെയും മൊഴിയെടുത്തിരുന്നു.
ഒമ്പത് വർഷമായി ദുബൈ ഡൗൺടൗണിലെ അപ്പാർട്മെന്റിലാണ് കുടുംബം താമസിക്കുന്നത്. അതേസമയം, അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് മക്കളെ തല്ലിയതെന്നും തന്നെ അപഹസിച്ചതിനാണ് ഭർത്താവിനെ മർദിച്ചതെന്നും യുവതി കോടതിയിൽ വ്യക്തമാക്കി. വിധിക്കെതിരെ ഇവർക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.