മാർക്കസ് ചെറിയാൻ ടിജോ, ഇസ്സ സെയ്ൻ, ബെനോ തോമസ് ബിനു
ദുബൈ: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ച് യു.എ.ഇയിലെ നാലുവരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർഥികൾക്കായി ‘ഗൾഫ് മാധ്യമം’ ഡിജിറ്റലായി സംഘടിപ്പിച്ച ഇംഗ്ലീഷ് പ്രസംഗ മത്സരവിജയികളെ പ്രഖ്യാപിച്ചു.
ഉമ്മുൽ ഖുവൈനിലെ ദി ന്യൂ ഇന്ത്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി മാർക്കസ് ചെറിയാൻ ടിജോ, അജ്മാനിലെ കോസ്മോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ഇസ്സ സെയ്ൻ, ഉമ്മുൽ ഖുവൈനിലെ ദി ന്യൂ ഇന്ത്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി ബെനോ തോമസ് ബിനു എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ദിയാ പ്രഷോബ് (ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ, ഷാർജ), ദുഅ സൈനബ് (വൈസ് ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, ഉമ്മുൽ ഖുവൈൻ), ഇവാഞ്ചലിൻ നിരൻ (ദി ഇന്ത്യൻ അകാദമി സ്കൂൾ, ദുബൈ), ഫാത്തിമ സനിയ്യ സഫ്വാൻ (ഗൾഫ് മോഡൽ സ്കൂൾ, ദുബൈ), ജുവാൻ റമൽ (അസ്പാം ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ, ഷാർജ), മിന്ന ഫാസിൽ (ദി ന്യൂ ഇന്ത്യൻ സ്കൂൾ, ഉമ്മുൽഖുവൈൻ), നൈനിക സഞ്ജിത്ത് (ഇന്ത്യൻ ഹൈസ്കൂൾ, ദുബൈ) എന്നിവരാണ് പ്രോത്സാഹ സമ്മാനം നേടിയവർ.
യു.എ.ഇയിലെ പ്രമുഖ ഇൻഷുറൻസ് അഗ്രഗേറ്ററായ പ്രോംടക് ഇൻഷുറൻസ് ഡോട്ട് കോം ആണ് പരിപാടിയുടെ മുഖ്യപ്രായോജകർ. നടരാജ്, ലക്ഷ്വറി സോൺ ട്രേഡിങ് ഷാർജ എന്നിവരാണ് സഹ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.