ദുബൈ: കാറപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട കസ്റ്റംസ് ഒഫീസർ 13,000 അടി ഉയരത്തിൽ നിന്ന് ചാടി ചരിത്രം കുറിച്ചു. അൽെഎൻ സ്വദേശി ഹാമിദ് മുഹമ്മദ് അൽ ദഹീരിയാ ണ് വൈറ്റ്കെയിൻ ദിനത്തിൽ സ്കൈ ഡൈവ് നടത്തിയത്. അംഗപരിമിതി ഒരു നേട്ടത്തിനും പരിമിതിയല്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു തെൻറ ലക്ഷ്യമെന്ന് ദഹീരി പറയുന്നു. കാഴ്ചയില്ലാത്ത പലരും ഒതുങ്ങിക്കൂടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരം മനോഭാവങ്ങളെ െപാളിക്കണം എന്നു കണക്കു കൂട്ടിയാണ് സാഹസിക വൃത്തിക്കിറങ്ങിയത്. 11വർഷം മുൻപ് ഇത്തരമൊരു കൃത്യം ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം വെല്ലുവിളികൾ സ്വീകരിക്കാൻ കരുത്തേകി. 20,000 അടി ഉയരത്തിൽ നിന്ന് ചാടുന്ന പുത്തൻ പദ്ധതിക്ക് തയ്യാറെടുക്കുകയാണിപ്പോൾ.അടുത്ത മാസം ഹവായിയിലാണ് അതു നടത്തുക. കാഴ്ചയില്ലാത്തവരെ ഭയത്തിൽ നിന്ന് മോചിപ്പിക്കുകയും എന്തും ചെയ്യാൻ സന്നദ്ധരാക്കുകയുമാണ് ഇദ്ദേഹത്തിെൻറ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.