'വിൻ ഗോൾഡ് വിത് റൈൻബോ കരക്': ആദ്യ നറുക്കെടുപ്പിൽ മൂന്ന് മെഗാ വിജയികളും മലയാളികൾ

ദുബൈ: യു.എ.ഇയിലെ റസ്റ്റാറന്‍റ്​ കഫ്റ്റേരിയകൾക്കായി ജനുവരി 5 മുതൽ മാർച്ച് 20 വരെ നീണ്ടു നിൽക്കുന്ന 'വിൻ ഗോൾഡ് വിത് റൈൻബോ കരക്' പ്രമോഷന്‍റെ ആദ്യ നറുക്കെടുപ്പ് ചോയ്​ത്രംസ് ദുബൈ ഹെഡ് ഓഫീസിൽ ദുബൈ ഇക്കണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി മുഹമ്മദ് അൽ ഫലാസിയുടെ മേൽ നോട്ടത്തിൽ നടന്നു. മെഗാ സമ്മാനമായ മൂന്ന് വിജയികൾക്കുള്ള 40,000 ദിർഹം വീതം മൂല്യമുള്ള ഗോൾഡ് വൗച്ചറുകൾ മലയാളികൾ നേടി. ഷാർജ മുവൈലയിലെ അജീർ അജബ് കഫ്റ്റീരിയയിലെ കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശി കെ. മുജീബ്(10629), അൽ ഖൂസ് തലാൽ ടീ കൗണ്ടറിലെ കുത്തുപറമ്പ് സ്വദേശി സുബൈർ (06779), അൽ ഐൻ അൽദാബി റസ്റ്റാറന്‍റിലെ മലപ്പുറം തിരൂർ തലക്കടത്തൂർ സ്വദേശി എം. സമീർ(23027) എന്നിവരാണ് മെഗാ വിജയികൾ.

ദുബൈ സത്​വ സിറ്റി ഫിലറ്റ് കിംങ്ങ് റസ്റ്റാറന്‍റിലെ പി.കെ മുനീർ(6185), അൽഐൻ അജ് വ റസ്റ്റാറന്‍റിലെ അയ്യൂബ് (23100), അബൂദാബി ഇലക്ട്രയിലെ റുബിയ റഫ് റഷ്മെൻറിലെ റുമേൽ അഹമ്മദ്(14019), ഷാർജ ഇൻട്രസ്റ്റിറിയൽ ഏരിയയിലെ ഫൈസീൻ കഫേയിലെ ഇസ്മായിൽ സി (10110), അജ്മാൻ കറാമയിലെ മുംതാസ് കഫേയിലെ മുനീർ എൻ.കെ(12082), ദുബൈ അവീർ വെജ്റ്റബിൾ മാർക്കറ്റ് ഫാർമേർസ് റസ്റ്റാറന്‍റിലെ അക്ബർ തിരുത്തിക്കാട് (8534), ദുബൈ അൽ ഖൂസ് ജൂബിലിയിലെ സൽമാൻ ഖാലിദ്(6579), ദുബൈ ബിസിനസ്സ് ബേയിലെ മുഹമ്മദ് ഇഖ്ബാൽ റസ്റ്റാറന്‍റിലെ അദീൽ ഭവാനി(6771) എന്നിവർ പത്തായിരം ദിർഹം വീതമുള്ള സ്വർണ്ണ വൗച്ചറുകളും വിജയികളായി.

അബൂദാബി താജ് അൽ റഹബയിലെ വി. നിഖിൽ(20055), ദുബൈ അൽ ഖയിലിലെ ഖസർ അന്തർ കഫേയിലെ ജദീർ (6570), ദുബൈ ഖിസൈസിലെ മാജിക്ക് ടീ പാർക്കിലെ സഫീർ കെ.വി(5561), ബർദുബൈ മുബാ ശറിലെ എ. മൊയ്തു(5113), ദുബൈ ബർഷയിലെ റോയൽ പേൾ റസ്റ്റാറന്‍റിലെ മുഹമ്മദ് ശാഹിർ(6698), ദുബൈ അൽ ഖൂസിലെ ചിമ്മൻ ലൈറ്റിലെ മുഹമ്മദ് നജീബ്(6573), ദുബൈ ഖവാനീജിലെ ടീ ഫ്ളോ കഫേയിലെ ഷഫീർ തച്ചിലേരി(8573), ദേരാ ദുബൈയിലെ അഹമദ് ഹസൻ കഫേയിലെ എം. മൊയ്തു(7602), ദുബൈ അൽവർഖയിലെ ശൈഖ്​ അൽ കറകിലെ യസാൻ അൽ സ്വാദി (8671), റാസൽ ഖൈമ അൻജാൻ അഫ്ഘാൻ റസ്റ്റാറന്‍റിലെ ഇസ്ഹറുദ്ധീൻ (13577), ഷാർജ നാസർ നെല്ലോയിലെ നാസർ നെല്ലോയി (10149), റാസൽഖൈമ നീന ടീയിലെ വിഷ്ണു തെക്കേയിൽ (13151 & 13145), ഷാർജ മുവൈലിയയിലെ കബീർ ഷോയിലെ അബ്ദുൾ ഖാദർ(10702), അജ്മാൻ ബാങ്ക് സ്ട്രീറ്റിലെ ഹൗസ് ഓഫ് ടീ കഫേയിലെ മുഹമ്മദ് മുസ്തഫ(12118), അബൂദാബി ശഹാമയിലെ ടോപ് ഹോപ് കഫേയിലെ വി. അയ്യൂബ്(20060), അബുദാബി മദീന സായിദ് ബാബി കോൺ കഫേയിലെ സി. മൊയ്​തു(17141), അബൂദാബി മീനായിലെ കുട്ടീസ് റസ്റ്റാറന്‍റിലെ ഫെബിൻ ഫൈസൽ(17130), അൽഐൻ വാദി അൽ ഹംദാൻ റസ്റ്റാറന്‍റിലെ ടി.പി. കറുപ്പൻ കുട്ടി(24524), ഷാർജ ജീക്കോയിലെ റുസ്താൻ ഇബ്രാഹിമിലെ റുസ്താൻ ഇബ്രാഹിം(10141) എന്നിവർ 1500 ദിർഹത്തിന്‍റെ ട്രാവൽ വൗച്ചറുകളും വിജയികളായി.

നറുക്കെടുപ്പിൽ ചോയ്​ത്രംസ് സെയിൽസ് മാനേജർ നാസർ അഹമ്മദ് പങ്കെടുത്തു. അഞ്ച് നറുക്കെടുപ്പുകളിലൂടെ 55 വിജയികൾക്ക് ഒരു മില്യൺ ദിർഹത്തിന്‍റെ ഗോൾഡ് വൗച്ചറുകളും 100 വിജയികൾക്ക് 1500 ദിർഹം മൂല്യമുള്ള ട്രാവൽ വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്. ഇനിയുള്ള നാല് നറുക്കെടുപ്പുകൾ ഫ്രിബ്രവരി 2, 17, മാർച്ച് 2, 22 എന്നീ തിയ്യതികളിലാണ് നടക്കുന്നത്. യു.എ.ഇയിലെ റസ്റ്റാറന്റ്, കഫ്റ്റേരിയ ഉടമകൾക്ക് വളരെ ലളിതമായി നറുക്കെടുപ്പിൽ പങ്കെടുക്കാവുന്നതാണ്. റൈൻബോ മിൽക് 410 ഗ്രാം കാറ്ററിംഗ് പാക്ക് മിൽക്കിന്‍റെ 3 കാർട്ടണുകൾ വാങ്ങിക്കുമ്പോൾ നറുക്കെടുപ്പിനായുള്ള കൂപ്പണുകൾ ലഭിക്കും.

Tags:    
News Summary - Win Gold with Rainbow Karak Three mega winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.