വിസ്പേഴ്സ് ഓഫ് വാണ്ടർലസ്റ്റ് യു.എ.ഇ മുൻ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബെൽഹൈഫ് അൽ നുഐമി പ്രകാശനം ചെയ്യുന്നു
ഷാര്‍ജ: ആറ് വൻകരകളിൽനിന്നുള്ള 60 രാജ്യങ്ങളിൽനിന്നായി 66 സ്കൂൾ വിദ്യാർഥികൾ എഴുതിയ ചെറുകഥകളുടെ സമാഹാരമായ ‘വിസ്പേഴ്സ് ഓഫ് വാണ്ടർലസ്റ്റ്’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനംചെയ്തു.
യു.എ.ഇ മുൻ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബെൽഹൈഫ് അൽ നുഐമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങിൽ മഹ്മൂദ് ഷംഷൂൺ, എമിറേറ്റ്സ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോസിയേഷൻ ഡയറക്ടർ സുൽത്താൻ അൽ മസ്രൂയി, രചയിതാവ് കൈരിൻ എം. യെങ്കോ, എഴുത്തുകാരി കെ.പി സുധീര എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.
എം.ഒ. രഘുനാഥ് ക്യൂറേറ്റ് ചെയ്ത വിസ്പേഴ്സ് ഓഫ് വാണ്ടർലസ്റ്റ് ആറ് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ എഴുതിയ 66 ചെറുകഥകൾ ഉൾക്കൊള്ളുന്ന ഒരു ശ്രദ്ധേയമായ സമാഹാരമാണ്. പുസ്തകത്തിന്റെ റോയൽറ്റി യുനെസ്കോയ്ക്ക് സംഭാവന ചെയ്യുമെന്നും പുസ്തക പ്രകാശന വേദിയിൽ രചയിതാവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.