വെ​സ്റ്റി​ൻ​ഡീ​സ്​-​യു.​എ.​ഇ ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര ഷാ​ർ​ജ​യി​ൽ

ഷാ​ർ​ജ: വെ​സ്റ്റി​ൻ​ഡി​സും യു.​എ.​ഇ​യും ഏ​റ്റു​മു​ട്ടു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര ഷാ​ർ​ജ​യി​ൽ ന​ട​ക്കും. ജൂ​ൺ അ​ഞ്ചു​മു​ത​ൽ ഒ​മ്പ​തു​വ​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ഷാ​ർ​ജ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ഡേ ​നൈ​റ്റ്​ മ​ത്സ​ര​ങ്ങ​ളാ​കും ന​ട​ക്കു​ക. സിം​ബാ​ബ്​​വെ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മു​ന്നോ​ടി​യാ​യാ​ണ്​ വി​ൻ​ഡീ​സ്​ ടീം ​യു.​എ.​ഇ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന​ത്.

ജൂ​ൺ അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ലാ​ണ്​ മ​ത്സ​രം. ടൂ​ർ​ണ​മെ​ന്‍റി​നു​ശേ​ഷം ഇ​രു​ടീ​മും ​സിം​ബാ​ബ്​​വെ​യി​ലേ​ക്ക്​ തി​രി​ക്കും. ജൂ​ൺ 18 മു​ത​ലാ​ണ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ. വെ​സ്റ്റി​ൻ​ഡീ​സ്​ ടീ​മി​ന്​ ആ​തി​ഥ്യ​മ​രു​ളു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബ​ഷി​ർ ഉ​സ്മാ​നി പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ടീ​മി​ന്‍റെ പ്ര​ക​ട​നം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും ലോ​ക​ക​പ്പ്​ യോ​ഗ്യ​ത​ക്കാ​യി ഒ​രു​ങ്ങാ​ൻ ഈ ​ടൂ​ർ​ണ​മെ​ന്‍റ്​ ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - West Indies-UAE Cricket Series in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.