ഏകദിന പരമ്പരക്ക്​ മുന്നോടിയായി വെസ്റ്റിൻഡീസ്​ ക്യാപ്​റ്റൻ ഷായ്​ ഹോപ്പും യു.എ.ഇ നായകൻ മുഹമ്മദ്​ വസീമും ട്രോഫി പ്രകാശനം ചെയ്യുന്നു

വെസ്റ്റിൻഡീസ്​ - യു.എ.ഇ ക്രിക്കറ്റ്​ പരമ്പര ഇന്ന്​ മുതൽ

ഷാർജ: വെസ്റ്റിൻഡിസും യു.എ.ഇയും ഏറ്റുമുട്ടുന്ന ഏകദിന പരമ്പരക്ക്​ ഞായറാഴ്ച ഷാർജയിൽ തുടക്കം. ജൂൺ നാല്​​ മുതൽ ഒമ്പത്​ വരെ നടക്കുന്ന പരമ്പരയിൽ മൂന്ന്​ മത്സരങ്ങളുണ്ടാകും.

ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ഡേ നൈറ്റ്​ മത്സരങ്ങളാകും നടക്കുക. സിംബാബ്​വെയിൽ നടക്കുന്ന ലോകകപ്പ്​ യോഗ്യത മത്സരങ്ങൾക്ക്​ മുന്നോടിയായാണ്​ വിൻഡീസ്​ ടീം യു.എ.ഇ പര്യടനത്തിനെത്തുന്നത്​. ജൂൺ നാല്​​, ആറ്​​, ഒമ്പത്​ തീയതികളിലാണ്​ മത്സരം. ടൂർണമെന്‍റിന്​ ശേഷം ഇരു ടീമുകളും ​സിംബാബ്​വെയിലേക്ക്​ തിരിക്കും.

ജൂൺ 18 മുതലാണ്​ യോഗ്യത മത്സരങ്ങൾ. ഷാർജ സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ നായകൻ മുഹമ്മദ്​ വസീമും വെസ്റ്റിൻഡീസ്​ ക്യാപ്​റ്റൻ ഷായ്​ ഹോപ്പും ട്രോഫി പ്രകാശനം ചെയ്തു.

Tags:    
News Summary - West Indies - UAE Cricket Series From Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.