കേരള ഗ്രൂപ് ഓഫ് കമ്പനിയുടെ ആദരവ് എ.എം.എം. നൂറുദ്ദീന്‍ സ്വീകരിക്കുന്നു
റാസല്‍ഖൈമ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം റാസല്‍ഖൈമയിലെത്തിയ റാക് വെറ്ററന്‍സ് അസോസിയേഷന് വൈസ് പ്രസിഡന്റ് എ.എം.എം നൂറുദ്ദീന്‍ കേരള ഗ്രൂപ് ഓഫ് കമ്പനി സ്വീകരണം നല്കി. റാക് ഇന്ത്യന്‍ അസോസിയേഷന്, കേരള സമാജം, റാക്ട, ഗൾഫ് മാധ്യമം വിചാര വേദി, ഇന്‍കാസ് തുടങ്ങിയ കൂട്ടായ്മകളുടെ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എ.എം.എം. നൂറുദ്ദീന്‍ അഞ്ച് വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കേരള ഗ്രൂപ് ഓഫിസിലും ഇന്ത്യന്‍ സ്പൈസ് റസ്റ്റാറന്റിലും നടന്ന സ്വീകരണ ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. കേരള ഗ്രൂപ് ഓഫ് കമ്പനിയുടെ പ്രശസ്തി ഫലകം ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാറും കേരള അബൂബക്കറും ചേര്‍ന്ന് നൂറുദ്ദീന്‍ സമ്മാനിച്ചു. മോഡേണ്‍ എം.ഡി സാജു കുര്യാക്കോസ് നൂറുദ്ദീനെ പൊന്നാടയണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.