Posted On
date_range Updated On
date_range നല്ല നാളുകൾക്ക് സ്വാഗതം -ശൈഖ് മുഹമ്മദ്
ദുബൈ: വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന ആത്മവിശ്വാസത്തോടെ 2022നെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ട്വിറ്ററിൽ കുറിച്ച ആശംസ സന്ദേശത്തിലാണ് പ്രതീക്ഷ പകരുന്ന വാക്കുകൾ അദ്ദേഹം പങ്കുവെച്ചത്.
അനവധി നേട്ടങ്ങളുടെ വർഷമാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ രാജ്യങ്ങൾക്കും കുടുംബങ്ങൾക്കും ആശംസനേർന്ന അദ്ദേഹം മനുഷ്യസമൂഹത്തിനൊന്നാകെ സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.