അബൂദബി: യു.എ.ഇയുടെ സഹിഷ്ണുതയുടെയും ഇൻഡ്യയുമായുള്ള ബന്ധത്തിെൻറയും അടയാളമായി ഉയരുന്ന ഹിന്ദുക്ഷേത്രത്തിെൻറ വെബ്സൈറ്റ് സജ്ജമായി.www.mandir.ae എന്നതാണ് വിലാസം.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സമ്മാനമായി നൽകിയ ഭൂമിയിലാണ് ക്ഷേത്രം നിർമിക്കു
ന്നത്.
പദ്ധതിയെക്കുറിച്ച് സന്ദർശകർക്കും ശുഭകാംക്ഷികൾക്കും ആവശ്യമായ വിവരങ്ങൾ ഒരുക്കിയ വെബ്സൈറ്റ് മുഖേന പിന്തുണയും സംഭാവനകളും നൽകാൻ കഴിയുമെന്ന് മന്ദിർ ലിമിറ്റഡ് വക്താവ് അശോക് കോടേച്ച പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.