വാ​ദി അ​ൽ ഹെ​ലോ റെ​സി​ഡ​ന്റ്സ്​ മേ​ഖ​ല​ക്ക്​ ജ​ല​വും വൈ​ദ്യു​തി​യും

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ വാ​ദി അ​ൽ ഹെ​ലോ ഏ​രി​യ​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​യ അ​ൽ മു​ഹ്​​ത​ദി റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സു​ക​ളി​ലേ​ക്ക്​ വൈ​ദ്യു​തി​യും ​ജ​ല​വും എ​ത്തി​ക്കു​ന്ന​തി​നാ​യി 10 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ഷാ​ർ​ജ ഇ​ല​ക്​​ട്രി​സി​റ്റി, വാ​ട്ട​ർ, ആ​ൻ​ഡ്​ ഗ്യാ​സ്​ അ​തോ​റി​റ്റി (സേ​വ).

11 കെ.​വി ഇ​ല​ക്​​ട്രി​സി​റ്റി വി​ത​ര​ണ സ്​​റ്റേ​ഷ​ൻ, അ​ഞ്ച്​ ഇ​ല​ക്​​ട്രി​ക്​ വി​ത​ര​ണ ബോ​ക്സു​ക​ൾ, ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ മീ​ഡി​യം വോ​ൾ​ട്ടേ​ജ്​ കാ​ബി​ളു​ക​ൾ സ്ഥാ​പി​ക്ക​ൽ, 1920 മീ​റ്റ​ർ നീ​ള​ത്തി​ൽ ലോ ​വോ​ൾ​ട്ടേ​ജ്​ കാ​ബി​ളു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​ൽ മു​ഹ്​​ത​ദി മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ സേ​വ ഖോ​ർ​ഫ​ക്കാ​ൻ ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ യൂ​സു​ഫ്​ അ​ൽ ഹ​മാ​ദി പ​റ​ഞ്ഞു.

അ​തോ​ടൊ​പ്പം താ​മ​സ​ക്കാ​രു​ടെ​യും ഭാ​വി​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന്​ സു​സ്ഥി​ര​മാ​യ വൈ​ദ്യു​തി സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യും. ഏ​റ്റ​വും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ജ​ല, വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Water and electricity for Wadi Al Helo Residents Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.