ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ മുഖ്യകാർമികത്വത്തിലുള്ള വതനീ അൽ ഇമാറാത്ത് ഫൗണ്ടേഷെൻറ എട്ടാമത് ഹ്യൂമാനിറ്റേറിയൻ പുരസ്കാരത്തിന് ചാവക്കാട് പാലയൂർ സദേശി സലീം ഷാ അർഹനായി. അവാർഡ് ജേതാക്കളിലെ ഏക ഇന്ത്യക്കാരനാണ് സലീം ഷാ. ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അവാർഡ് കൈമാറി.
വതനീ അൽ ഇമറാത്തിയുടെ സന്നദ്ധപ്രവർത്തകൻ എന്ന നിലയിൽ ഡേ ഫോർ ദുബൈ എന്ന പേരിൽ വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് സഹായമെത്തിച്ചതിനാണ് സലീം ഷാക്ക് ആദരം. കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവെച്ചതിന് നേരത്തേ മീഡിയവണും ഇദ്ദേഹത്തിന് ബ്രേവ്ഹാർട്ട് പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഭാര്യ: താഹിറ. മകൻ: മുഹമ്മദ് റാഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.