റാസല്‍ഖൈമ: പ്രതിദിനം രണ്ട് ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന 65 ദശലക്ഷം ദിര്‍ഹമിെൻറ മലിന ജല ശുദ്ധീകരണശാലയുടെ വിപുലീകരണ പദ്ധതിക്ക് നടപടികളായതായി റാക് പൊതു സേവന വകുപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അഹമ്മദ് അല്‍ ഹമ്മാദി. റാക് അല്‍ മഹ്രീളിലെ പൊതു സ്ഥാപന- പാര്‍പ്പിട പദ്ധതികളുമായി ബന്ധിപ്പിക്കുന്ന അല്‍ ഫിലയ മലിനജല ശുദ്ധീകരണശാലയുടെ വിപുലീകരണമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ 525 സ്ഥലങ്ങളെ കൂടി നവീകരിക്കുന്ന മലിന ജല ഓവുചാലുകളുമായി ബന്ധിപ്പിക്കും. മലിനജല സംഭരണത്തിെൻറ ശേഷി വര്‍ധിപ്പിക്കുന്ന പദ്ധതി നിലവില്‍ നടക്കുന്ന മലിനജല ഓവുചാലുകളുടെ നിര്‍മാണപ്രവൃത്തികളോട് സമാന്തരമായാണ് പുരോഗമിക്കുക. 20,000 - 40,000 ക്യൂബിക് മീറ്റര്‍ വരെ മലിനജലം കൈകാര്യം ചെയ്യാനുതകും വിധം ശാലയുടെ ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
മലിനജലത്തിന്‍െറ സുരക്ഷിതമായ സംസ്കരണം, ജലസംഭരണികളുടെയും മറ്റും നവീകരണ പ്രവൃത്തികള്‍, അപകടകരമായ വാതകങ്ങളുടെ ശേഖരണം ഇതിലൂടെ സമൂഹത്തിെൻറ സുരക്ഷയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ഹമ്മാദി വ്യക്തമാക്കി.
പുതു സാങ്കേതിക വിദ്യയില്‍ രണ്ട് പദ്ധതികള്‍ അടുത്ത കാലയളവില്‍ റാസല്‍ഖൈമയില്‍ പൂര്‍ത്തിയായിരുന്നു. നാല് പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. പൗരന്മാരുടെ ജീവിത നിലവാരം മികച്ചതാക്കും വിധമാണ് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
പദ്ധതികള്‍ സമയബന്ധിതമായി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം പ്രധാനമാണെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. റാക് സാനിട്ടേഷന്‍ സി.ഇ.ഒ അലന്‍ ടര്‍ണറും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.