റാസല്‍ഖൈമ: 50 വര്‍ഷമായി റാസല്‍ഖൈമയില്‍ പ്രവാസജീവിതം നയിക്കുന്നവരെ ആദരിക്കുന്നതുള്പ്പെടെ വിഷു-ഈദ്-ഈസ്റ്റര്‍ ആഘോഷ ചടങ്ങുകൾ ശനിയാഴ്ച റാസൽഖൈമയിൽ നടക്കുമെന്ന് എസ്.എന്‍.ഡി.പി സേവനം റാക് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
റാക് കള്‍ച്ചറല്‍ സെന്ററില്‍ മേയ് 25ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ യു.എ.ഇ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്, റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം എന്നിവര്‍ അതിഥികളാകും. നിസാം കോഴിക്കോട്, പ്രണവം മധു, രിധു കൃഷ്ണ, ദേവാനന്ദ, ഭവാനി രാജേഷ്, സോണിയ നിസാം, അനുപമ പിള്ള, അനു ബാലനാരായണ്‍ തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും കലാപ്രകടനങ്ങളും വേദിയില്‍ നടക്കും. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് എസ്.എന്‍.ഡി.പി സേവനം റാക് യൂനിയന്‍ പ്രസിഡന്റ് അനില്‍ വിദ്യാധരന്, പ്രോഗ്രാം ജനറൽ കൺവീനർ സുഭാഷ് സുരേന്ദ്രന് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.