?????? ??????? ????????????? ????????? ????????????? ??????

വിപണി സജീവമായി

ഷാര്‍ജ: റമദാൻ മാസത്തിന്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണി സജീവമായി. പഴം-പച്ചക്കറി മാർക്കറ്റിലും കാലി ചന്തകളിലും തിരക്ക്​ ഇരട്ടിച്ചു. ഇഫ്താര്‍ വിരുന്നിലെ പ്രധാന ഇനമായ അരീസ തയ്യാറാക്കാനും ബിരിയാണിക്കും അനുയോജ്യമായ  മൂരിക്കുട്ടന്‍മാര്‍ ഇന്ത്യയുള്‍പ്പെ​െടയുള്ള രാജ്യങ്ങളില്‍ നിന്ന്​ ഏറെ എത്തിച്ചിട്ടുണ്ട്​.  ഇന്ത്യയില്‍ നിന്നാണ് കൂടുതലായി ഇവയെ എത്തിക്കുന്നതെന്ന്​  ഷാര്‍ജ ജുബൈല്‍ കാലി ചന്തയിലെ മലയാളി ജീവനക്കാരന്‍ പറഞ്ഞു. കപ്പലിലും  പ്രത്യേക കാര്‍ഗോ വിമാനങ്ങളിലും മൂരികളെ ഇറക്കുമതി ചെയ്യും.

റമദാനില്‍ സ്വന്തം വീട്ടിലും സമീപത്തെ പള്ളികളിലേക്കും ഇഫ്താര്‍ വിഭവങ്ങള്‍ തയ്യറാക്കി കൊടുക്കാനാണ് സ്വദേശികള്‍ നേരത്തെ തന്നെ കാലികളെ  വാങ്ങുന്നത്. റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും ബിരിയാണിയും അരീസയും നല്‍കുന്ന സ്വദേശി വീടുകളുണ്ട്. സ്വന്തം വീടി​​െൻറ മുന്നില്‍ കൂടാരം ഒരുക്കി നോമ്പുകാരെ കാത്തിരിക്കുന്നവരും നിരവധി. വിപണികളില്‍ റുത്താബ് എന്ന ഇനത്തില്‍പ്പെട്ട ഈത്തപ്പഴങ്ങളും എത്തി കഴിഞ്ഞു.

കിലോക്ക് 150 ദിര്‍ഹത്തോളമാണ് നിലവിലെ നിരക്ക്. ഇത് പടിപടിയായി കുറയും. റമദാനില്‍ കടകമ്പോളങ്ങളില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ പിടിവീഴും. ഉപഭോക്​തൃ മന്ത്രാലയത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നേരിട്ട് വിവിധ എമിറേറ്റുകളില്‍ പരിശോധനക്കത്തെും. അതത് എമിറേറ്റുകളിലെ നഗരസഭ ജീവനക്കാരും ഇവരോടൊപ്പം ചേരും. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. വന്‍കിട കച്ചവട കേന്ദ്രങ്ങളിൽ നിന്ന്​ വിലക്കുറവ് നോക്കി സാധനങ്ങള്‍ വാങ്ങി കൂട്ടി,  വിലക്കൂട്ടി വില്‍ക്കുന്ന ഗ്രോസറികള്‍ക്കും പിടിവീഴുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - vipani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.