ദുബൈ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജനുവരിയിൽ ദുബൈയിൽ പിടിവീണത് 1000 പേർക്ക്. നിരവധി സ്ഥാപനങ്ങൾ അടപ്പിക്കുകയും പിഴയിടുകയും ചെയ്തു. 2254 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ഏറ്റവും കൂടുതൽ പിഴയിട്ടത് ദുബൈ പൊലീസാണ്. 443 പേർക്കാണ് ഇൗ മാസം പിഴയിട്ടത്. മാസ്ക് ധരിക്കാത്തവരാണ് കൂടുതലും പിടിയിലായത്. ഇതിന് പുറമെ, 1569 പേർക്ക് താക്കീത് നൽകി വിട്ടയച്ചു.
അനുവദനീയമായ അളവിൽ കൂടുതൽ കൂട്ടം ചേർന്ന 17 സംഭവങ്ങളും പൊലീസ് കണ്ടെത്തി. ദുബൈയിെല അഞ്ച് പ്രമുഖ മാളിലും പരിശോധനക്കായി പൊലീസെത്തിയിരുന്നു. ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ മാസം 84 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 157 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും 661 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകി.
ദുബൈ സാമ്പത്തികകാര്യ വകുപ്പിെൻറ പരിശോധനയിൽ ഒമ്പത് സ്ഥാപനങ്ങളാണ് പൂട്ടിയത്. 166 എണ്ണത്തിന് പിഴയിടുകയും 24 എണ്ണത്തിന് താക്കീത് നൽകുകയും ചെയ്തു. ദുബൈ ടൂറിസം 23 സ്ഥാപനങ്ങൾ പൂട്ടിക്കുകയും 238 എണ്ണത്തിന് പിഴയിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.